പൊട്ടിച്ചിരിപ്പിച്ച് നിവിൻ പോളിയും കൂട്ടരും; സാറ്റര്‍ഡേ നൈറ്റിന്റെ പുതിയ ടീസറെത്തി

November 2, 2022

നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്.’ പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്‌.’
കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇപ്പോൾ ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ഏറെ രസിപ്പിക്കുകയും ചെയ്യുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവീൻ ഭാസ്കറാണ് ‘സാറ്റർഡേ നൈറ്റിന്റെ’ തിരക്കഥ ഒരുക്കുന്നത്. ആ​ഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.

Read More: ബറോസിന്റെ ട്രെയ്‌ലർ അവതാർ 2 വിനൊപ്പം; പ്രതീക്ഷകൾ പങ്കുവെച്ച് മോഹൻലാൽ

ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പ്രോമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Story Highlights: Saturday night new teaser released