പരിപ്പുവട പാട്ടിൽ ഈ സംഗതി കൊണ്ട് വരാൻ ശ്രാവണിനേ കഴിയൂ; പാട്ടുവേദിയിൽ പൊട്ടിച്ചിരി പടർന്ന നിമിഷം

മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. ഇപ്പോൾ കുഞ്ഞു ഗായകൻ ശ്രാവണിന്റെ തമാശകളാണ് ജഡ്‌ജസിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘കിലുക്കാംപെട്ടി’ എന്ന ചിത്രത്തിലെ “പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി..” എന്ന ഗാനം ആലപിക്കാനാണ് ശ്രാവൺ വേദിയിലെത്തിയത്. ബിച്ചു തിരുമല വരികളെഴുതി എസ്. ബാലകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്ന ഗാനം എം.ജി ശ്രീകുമാറാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. മികച്ച രീതിയിലാണ് ശ്രാവൺ ഈ ഗാനം ആലപിക്കുന്നത്.
ഇതിന് ശേഷമാണ് ശ്രാവണിനോട് പരിപ്പുവട പാട്ട് പാടാൻ കഴിയുമോ എന്ന് ജഡ്‌ജസ് ചോദിക്കുന്നത്. മനോഹരമായി ഈ ഗാനം ആലപിക്കുന്ന കൊച്ചു ഗായകൻ അതീവ രസകരമായ ഒരു സംഗതി പാട്ടിനൊപ്പം ഇടുന്നുണ്ട്. ഇതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരമാണ് പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചത്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ ജഡ്‌ജസ് പൊട്ടിച്ചിരിച്ചു.
Story Highlights: Sravan funny song