“സന്യാസിനീ നിൻ..”; വാക്കുകൾക്ക് നിർവചിക്കാനാവാത്ത അനുഭൂതി പകരുന്ന ആലാപനമികവുമായി ശ്രീഹരി
വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
ഇപ്പോൾ അനുഭൂതി പകരുന്ന ആലാപന മികവ് കാഴ്ച്ചവെച്ച ഒരു കൊച്ചു ഗായകന്റെ പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. ശ്രീഹരി എന്ന ഗായകനാണ് വേദിയെ വിസ്മയിപ്പിച്ച പ്രകടനം കാഴ്ച്ചവെച്ചത്. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ “സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുഞ്ഞു ഗായകൻ പാടിയത്.
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. യേശുദാസാണ് ‘രാജഹംസം’ എന്ന ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീഹരി ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വലിയ പ്രശംസയാണ് ഈ കുഞ്ഞു ഗായകന് പാട്ടുവേദിയിലെ വിധികർത്താക്കൾ നൽകിയത്.
Read More: വൈറൽ ഗായകൻ ഗിരിനന്ദൻ പാട്ടുവേദിയിൽ; കമൽ ഹാസന്റെ “പത്തലെ..” ഗാനത്തിനൊപ്പം ആടിപ്പാടി വിധികർത്താക്കളും
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നാം സീസണിലെയും രണ്ടാം സീസണിലെയും പല കുഞ്ഞു ഗായകരും മൂന്നാം സീസണിലെ എപ്പിസോഡുകളിൽ അതിഥികളായി പങ്കെടുക്കുന്നുണ്ട്.
Story Highlights: Sreehari impresses judges with his melodious voice