“മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ..”; പാട്ടുവേദിയിൽ ശ്രീഹരിക്കുട്ടന്റെ ഒരു തകർപ്പൻ പ്രകടനം

November 24, 2022

മൂന്നാം സീസണിലെ ഏറ്റവും മികച്ച പാട്ടുകാരുടെ കൂട്ടത്തിലാണ് ശ്രീഹരിയുടെ സ്ഥാനം. ഇപ്പോൾ അതിശയകരമായ ആലാപന മികവ് കാഴ്ച്ചവെച്ച ഈ കൊച്ചു ഗായകന്റെ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ഗോഡ്‌ഫാദറിലെ “മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുഞ്ഞു ഗായകൻ പാടിയത്. എസ്. ബാലകൃഷ്‌ണൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. കെ.ജി മാർക്കോസും ജോളി എബ്രഹാമും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീഹരി ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വലിയ പ്രശംസയാണ് ഈ കുഞ്ഞു ഗായകന് പാട്ടുവേദിയിലെ വിധികർത്താക്കൾ നൽകുന്നത്.

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

Read More: വൈറൽ ഗായകൻ ഗിരിനന്ദൻ പാട്ടുവേദിയിൽ; കമൽ ഹാസന്റെ “പത്തലെ..” ഗാനത്തിനൊപ്പം ആടിപ്പാടി വിധികർത്താക്കളും

അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നാം സീസണിലെയും രണ്ടാം സീസണിലെയും പല കുഞ്ഞു ഗായകരും മൂന്നാം സീസണിലെ എപ്പിസോഡുകളിൽ അതിഥികളായി പങ്കെടുക്കുന്നുണ്ട്.

Story Highlights: Sreehari sings a song from godfather