അഡ്വ. വേണുവായി സുരാജ് വെഞ്ഞാറമൂട്; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സിലെ ക്യാരക്ടര്‍ പോസ്റ്റർ റിലീസ് ചെയ്‌തു

November 6, 2022

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്.’ താരത്തിന്റെ വളരെ വ്യത്യസ്‌തമായ ഒരു വേഷമാണ് ചിത്രത്തിലുള്ളതെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളിലൂടെ നേരത്തെ തന്നെ ചിത്രം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോൾ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിൻറെ ക്യാരക്ടര്‍ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുകയാണ്. അഡ്വ. വേണു എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: ഒരക്ഷരം മിണ്ടില്ല; പക്ഷേ ടിക് ടോക്കിൽ ഒരു പോസ്റ്റിന് ഈ ചെറുപ്പക്കാരൻ നേടുന്നത് ആറുകോടി രൂപ!

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Story Highlights: Suraj Venjaramoodu character poster in mukundan unni associates