നീണ്ട അഞ്ചുവർഷങ്ങൾക്ക് ശേഷം ആരാധകരെ നേരിൽകണ്ട് വിജയ്, ഒപ്പം സുപ്രധാന തീരുമാനവും- വിഡിയോ
ആരാധകർക്ക് വലിയ പ്രാധാന്യം നൽകാറുണ്ട് തമിഴ് താരങ്ങൾ. എന്നാൽ എപ്പോഴുമൊന്നും അവരെ നേരിൽ കാണാൻ ആരാധകർക്ക് സാധിക്കാറില്ല. ഇപ്പോഴിതാ, നടൻ വിജയ് നീണ്ട അഞ്ചുവർഷങ്ങൾക്ക് ശേഷം തന്റെ ആരാധകരെ നേരിൽ കണ്ടിരിക്കുകയാണ്. നടന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ചെന്നൈയിലെ ഫാൻ ക്ലബ് ‘വിജയ് മക്കൾ ഇയക്കം’ ഓഫീസിൽ ആരാധകരെ കാണാൻ താരം എത്തിയത്. അഞ്ഞൂറോളം ആരാധകർക്ക് താരത്തെ കാണാൻ അനുമതി നൽകിയിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇത് നൽകുന്നത്. 2021-ൽ, വിജയുടെ ഫാൻസ് വെൽഫെയർ അസോസിയേഷനായ വിജയ് മക്കൾ ഇയക്കം, മത്സരിച്ച പഞ്ചായത്ത് വാർഡ് തെരെഞ്ഞെടുപ്പിൽ 169 പോസ്റ്റുകളിൽ 110-ലധികം വിജയിച്ചിരുന്നു.
യോഗത്തിൽ പങ്കെടുത്തവരോട് സെൽഫോൺ മീറ്റിംഗ് ഹാളിന് പുറത്ത് വയ്ക്കാൻ നടൻ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ സംഘടനയുടെ വിജയത്തിന് ശേഷമുള്ള ഈ കൂടിക്കാഴ്ച തന്റെ രാഷ്ട്രീയത്തിലെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യാനായാണ് എന്നാണ് സൂചന. അതോടൊപ്പം, സമൂഹത്തിനായുള്ള പ്രവർത്തികൾക്ക് മുൻപ് സ്വന്തം കുടുംബത്തിന്റെ കാര്യങ്ങളും നോക്കണം എന്ന് വിജയ് അറിയിച്ചു. നടന്റെ പേരിൽ തമിഴ്നാട്ടിലുടനീളം വിവിധ സാമൂഹിക- ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയ് മക്കൾ ഇയക്കം നടത്താറുണ്ട്.
Respect Bro 🥵💯🔥 @actorvijay pic.twitter.com/KgsFrUKmjc
— MAHI – Infinity Plus YouTube (@MahilMass) November 20, 2022
സേലം, നാമക്കൽ, കാഞ്ചീപുരം ജില്ലകളിൽ നിന്നുള്ള ആരാധകരാണ് താരത്തെ നേരിൽ കാണാൻ അവസരം ലഭിച്ചവർ. ഇനി മാസത്തിൽ ഒരിക്കൽ ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Story highlights- Tamil actor Vijay meets fans after 5 years