36 വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് പഠിച്ചവർ- റീയൂണിയന് ശേഷം അന്നത്തെ ക്ലാസ് ലീഡറുടെ സാന്നിധ്യത്തിൽ വിവാഹം!

November 16, 2022

പ്രണയം, വിവാഹം എന്നതൊക്കെ വളരെ ആകസ്മികമായ ചില വഴിത്തിരിവുകളാണ്. എത്ര ശ്രമിച്ചാലും നടക്കാത്ത ചിലതൊക്കെ ചില പ്രത്യേക സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി സംഭവിക്കും. അങ്ങനെയൊരു വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഹരിദാസനും സുമതിയുമാണ് ഇങ്ങനെ ആകസ്മികമായി വിവാഹത്തിലേക്ക് എത്തിയവർ.

1986-ൽ പത്താംക്ലാസിൽ ഒന്നിച്ചുപഠിച്ചവരാണ് ഇവർ. 36 വർഷങ്ങൾക്ക് ശേഷമാണ് അന്നത്തെ സുഹൃത്തുക്കൾ ജീവിതത്തിൽ കൈകോർത്തത്. സുഹൃത്തുക്കൾ എന്നും പറയാൻ സാധിക്കില്ല. കാരണം, പഠനകാലത്ത് ഇരുവരും രണ്ടു രാഷ്ട്രീയ ചേരികളിലായിരുന്നു. ഇപ്പോഴും അങ്ങനെതന്നെയായതുകൊണ്ട് ഈ വിവാഹത്തെക്കുറിച്ച് മുൻപ് ചർച്ചകൾ വന്നപ്പോഴും ഇരുവരും ഒഴിഞ്ഞുമാറിയിരുന്നു.

കുന്നംകുളം മരത്തൻകോട് സ്‌കൂളിലെ 1986 കാലഘട്ടത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു റീയൂണിയൻ നടത്തിയിരുന്നു. അപ്പോഴാണ് ഹരിദാസും സുമതിയും ഇപ്പോഴും ജീവിതത്തിൽ ഒറ്റക്കാണ് എന്ന് സുഹൃത്തുക്കൾ മനസിലാക്കിയത്. അപ്പോൾ ജീവിതത്തിൽ ഇരുവർക്കും ഒന്നിച്ചുക്കൂടെ എന്നൊരു ചോദ്യം വന്നു. അപ്പോഴൊന്നും ഇരുവരും സമ്മതിച്ചില്ല.

Read Also: “കുടുംബത്തോടൊപ്പം സമയം ചിലവിടണം, അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നു..”; ആമിർ ഖാന്റെ വിഡിയോ വൈറലാവുന്നു

കൊവിഡിന് ശേഷം വീണ്ടും റീയൂണിയൻ വെച്ചപ്പോൾ ഇക്കാര്യം ചർച്ചയായി. അപ്പോൾ അന്നത്തെ ക്ലാസ് ലീഡറായിരുന്ന സതീശൻ ഇരുവരോടും വീണ്ടും വിവാഹക്കാര്യം സംസാരിച്ചു. വീട്ടുകാരുടെ പിന്തുണകൂടി ലഭിച്ചപ്പോൾ അൻപതാം വയസിൽ ഹരിദാസ്, സുമതിയുടെ കഴുത്തിൽ താലി ചാർത്തി. സഹപാഠികളാണ് വിവാഹത്തിന് മുൻപന്തിയിൽ നിന്നത്.

Story highlights- The couple who studied together 36 years ago, got married after the reunion.