ചിരട്ടയിൽ നിന്നും തേങ്ങാ പൂർണമായി അടർത്തിയെടുക്കാൻ ഒരു എളുപ്പമാർഗം- വിഡിയോ
തേങ്ങാ പൊതിക്കുന്നതും ഉടയ്ക്കുന്നതും ചിരകുന്നതുമെല്ലാം വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പക്ഷെ, ഏത് ഇന്ത്യൻ കറികളിലും രുചികൂട്ടണമെങ്കിൽ തേങ്ങാ അത്യാവശ്യവുമാണ്. ചിരണ്ടിയെടുക്കുന്നത് മടിയുള്ളവർ തേങ്ങാ കൊത്തുകളായി എടുത്ത് മിക്സിയിൽ അരച്ചെടുക്കാറുണ്ട്. എന്നാൽ, അങ്ങനെ ചിരട്ടയിൽ നിന്നും തേങ്ങാ കൊത്തിയെടുക്കാനും അല്പം പ്രയത്നം ആവശ്യമുണ്ട്. എന്നാൽ, തേങ്ങാ ചിരട്ടയിൽ നിന്നും പൂർണമായും അടര്തിയെടുക്കാൻ ഇനി പ്രയാസപ്പെടേണ്ടതില്ല.
അതിനൊരു മികച്ച മാർഗവുമായി എത്തിയിരിക്കുകയാണ് പ്രസിദ്ധ ഷെഫ് വികാസ് ഖന്ന. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ചില പ്രാദേശിക സ്ത്രീകളിൽ നിന്നാണ് വികാസ് ഖന്ന ഈ വിദ്യ പഠിച്ചത്.
ഇപ്പോൾ വൈറലായ വിഡിയോയിൽ ഷെഫ് വികാസ് ഖന്ന തേങ്ങ രണ്ടായി പൊട്ടിക്കുന്നു. എന്നിട്ട് ഒരു പകുതി തേങ്ങ തീയിൽ വെച്ചു. ചിരട്ടയ്ക്ക് തീപിടിച്ച് കറുത്തതായി മാറിയപ്പോൾ, അത് എടുത്ത് തണുത്ത വെള്ളത്തിൽ വയ്ക്കുന്നു. പിന്നെ കട്ടിയേറിയ ചിരട്ടയിൽ നിന്നും തേങ്ങാ എളുപ്പത്തിൽ പൂർണമായും എടുക്കുന്നു.
“ഞാൻ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ പോയപ്പോൾ ഒരു പ്രാദേശിക സ്ത്രീ ഒരു പ്രൊഫഷണലിനെപ്പോലെ ഈ തന്ത്രം ചെയ്യുന്നത് ഞാൻ കണ്ടു. ഇത് തേങ്ങയുടെ തരം അനുസരിച്ച് പ്രവർത്തിക്കുന്നു.ചിലപ്പോൾ ചിരട്ടയിൽ നിന്ന് വേർപെടുത്താൻ നിങ്ങൾക്ക് ഒരു കത്തി ആവശ്യമായി വന്നേക്കാം. പക്ഷേ ഇത് സാധ്യമാകുന്ന തന്ത്രമാണ്” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ.
Read Also: വളയൊക്കെ തിരഞ്ഞുകഴിഞ്ഞെങ്കിൽ പാട്ടുതുടങ്ങാമായിരുന്നു..- പാട്ടുവേദിയിൽ ഒരു രസികൻ നിമിഷം
വിഡിയോയ്ക്ക് കമന്റായി ചിലർ എത്തി. വളരെ എളുപ്പമുള്ള ട്രിക്ക് എന്ന് ചിലർ കുറിച്ചപ്പോൾ സൗത്ത് ഇന്ത്യയിൽ ദിവസവും ചമ്മന്തി ഉണ്ടാക്കുന്നതിനായി പലരും ഈ ട്രിക്ക് വര്ഷങ്ങളായി ഉപയോഗിക്കാറുണ്ട് എന്ന് കുറിക്കുന്നു.
Story highlights- trick to remove the coconut from its shell