അളന്നു മുറിച്ച് തീരുമാനിച്ചുറപ്പിച്ച ഗോൾ; പരിശീലന സമയത്ത് റിചാർലിസൻ ബൈസൈക്കിൾ കിക്കെടുക്കുന്ന വിഡിയോ വൈറലാവുന്നു
ഖത്തറിൽ കിരീടം നേടാൻ കച്ച കെട്ടി തന്നെയാണ് ബ്രസീൽ എത്തിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിലെ ടീമിന്റെ പോരാട്ടവീര്യം അത് തന്നെയാണ് വ്യക്തമാക്കുന്നത്. ആവേശം നിറഞ്ഞു നിന്ന് മത്സരത്തിൽ രണ്ട് ഗോളിനാണ് കാനറികൾ സെർബിയയെ പറപ്പിച്ചത്. റിച്ചാർലിസനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും സ്വന്തമാക്കിയത്.
മത്സരത്തിലെ റിചാർലിസന്റെ രണ്ടാം ഗോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. അമ്പരപ്പിക്കുന്ന ബൈസൈക്കിൾ കിക്കിലൂടെയാണ് ബ്രസീലിനായി താരം രണ്ടാം ഗോൾ നേടിയത്. അതിമനോഹരമായ ഈ ഗോൾ ആരാധകർ ഏറെ ആഘോഷിച്ചിരുന്നു. എന്നാൽ ഗോൾ നേടിയ രീതിയിൽ ബൈസൈക്കിൾ കിക്ക് പരിശീലിക്കുന്ന താരത്തിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Richarlison had been practising it! 😂🐐pic.twitter.com/StdqrhlKyR
— SPORTbible (@sportbible) November 24, 2022
അതേ സമയം വലിയ പ്രതീക്ഷയാണ് ബ്രസീലിന്റെ യുവനിര ലോകമെങ്ങുമുള്ള ആരാധകർക്ക് നൽകുന്നത്. മികച്ച വിജയമാണ് ഇന്നലത്തെ മത്സരത്തിൽ ബ്രസീൽ നേടിയത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടു പൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തിച്ചു.
Richarlison! What have you done?! 🤯#FIFAWorldCup | @richarlison97 pic.twitter.com/kCKFdlINXq
— FIFA World Cup (@FIFAWorldCup) November 24, 2022
Read More: ഇനി പുരസ്കാരങ്ങൾ നിരത്തിവയ്ക്കാൻ ഇടമായി-നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം
തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്ത് നിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ഗോൾ സമ്മാനിച്ചു. അര്‍ജന്റീനയും ജര്‍മനിയും കാലിടറി വീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറിപ്പട തകത്തെറിഞ്ഞത്.
Story Highlights: Video of Richarlison practicing bicycle kick