നെയ്മറെന്ന് കരുതി സെൽഫിയെടുക്കാൻ പിന്നാലെകൂടി ആരാധകർ- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി യുവാവ്!
എല്ലാവര്ക്കും ഒരു ആരാധനാമൂർത്തിയുണ്ടാകും. അവരെ നേരിൽ കാണുമ്പോളുണ്ടാകുന്ന സന്തോഷത്തിനും ആവേശത്തിനും ഒരു അതിരുമുണ്ടാകാറില്ല. ഇപ്പോഴിതാ, ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലെ ബ്രസീൽ-സ്വിറ്റ്സർലൻഡ് മത്സരത്തിനിടെ നിരവധി ഫുട്ബോൾ ആരാധകർക്ക് സമാനമായ അനുഭവം ഉണ്ടായി. അതായത് അവരുടെ ആരാധനാപാത്രമായ നെയ്മർ മുന്നിലെത്തി. പക്ഷെ, യഥാർത്ഥത്തിൽ അതൊരു തെറ്റിദ്ധാരണയായിരുന്നു..
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവിനെ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കണ്ടിരുന്നു. സോസിയ ഡോണി എന്ന് തിരിച്ചറിയപ്പെട്ട ആൾ നെയ്മർ ആരാധകരെ പോലും ആശങ്കയിലാക്കി. ആളുകൾ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയതോടെ മാധ്യമങ്ങളും ഇദ്ദേഹത്തെ കാണുകയും വാർത്തയാകുകയും ചെയ്തു. പിന്നീട്, കൂടുതൽ ബഹളങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഡോണിക്ക് ഇൻസ്റ്റാഗ്രാമിൽ ഈ രൂപസാദൃശ്യം കൊണ്ട് 888,000 ഫോളോവേഴ്സ് ഉണ്ട്.
അതേസമയം, യഥാർത്ഥ താരം പരിക്കിനെത്തുടർന്ന് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മുൻപും താരങ്ങളുടെ രൂപസാദൃശ്യത്തിലൂടെ ആളുകൾ ശ്രദ്ധനേടിയിരുന്നു. സിനിമാതാരങ്ങളുടെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അമ്പരപ്പിക്കുന്ന വിധത്തിലിങ്ങനെ സാദൃശ്യം തോന്നുന്ന ആളുകൾ പലപ്പോഴും ഇഷ്ടതാരങ്ങളുടെ രീതികൾ പോലും അനുകരിക്കാറുണ്ട്.
അടുത്തിടെ രജനികാന്തിന്റെ അപരൻ ശ്രദ്ധനേടിയിരുന്നു. രജനിയുടെ സ്റ്റൈലും ഡയലോഗുകളുമെല്ലാം അതേപടി പകർത്തുന്നവരെയാണ് ഇതുവരെ കണ്ടിട്ടുള്ളത്. പാകിസ്താൻ നിന്നുള്ള ഈ അപരൻ പക്ഷെ രൂപസാദൃശ്യം കൊണ്ടാണ് കൗതുകം സൃഷ്ടിക്കുന്നത്. അത് മറ്റാരുമല്ല, പാകിസ്താൻകാരനായ റഹ്മത്ത് ഗഷ്കോരിയാണ്.
Read Also: ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി
തലൈവരുമായി അസാമാന്യമായ സാമ്യം പുലർത്തുന്ന ഗാഷ്കോരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിരമിച്ച സർക്കാർ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ത്യൻ താരവുമായുള്ള സാമ്യം ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സൂപ്പർസ്റ്റാറുമായുള്ള അദ്ദേഹത്തിന്റെ അസാധാരണമായ സാമ്യം ചൂണ്ടിക്കാണിക്കുകയിയിരുന്നു.
Story highlights- Videos of Neymar’s lookalike have gone viral on social media