87-ാം വയസിൽ രണ്ടാം ബിരുദാനന്തര ബിരുദം നേടി ഇന്ത്യക്കാരിയായ മുത്തശ്ശി- ആദരിച്ച് കാനഡ
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ടെങ്കിലും അവ പ്രവർത്തികമാക്കുന്നവർ ചുരുക്കമാണ്. കലയിലും പഠനത്തിലുമെല്ലാം ഇങ്ങനെ നേട്ടങ്ങൾ കരസ്ഥമാക്കുന്നവർ എപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ, 87-കാരിയായ തമിഴ്നാട് സ്വദേശിനി കാനഡയിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ്.വരദ ഷൺമുഖനാഥൻ എന്ന യുവതിയാണ് യോർക്ക് സർവകലാശാലയിൽ നിന്ന് രണ്ടാം ബിരുദാനന്തര ബിരുദം നേടിയത്.
യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കാനഡയിൽ ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ സ്ത്രീയും ആയിരിക്കുകയാണ് വരദ. കാനഡയിൽ ബിരുദാനന്തര ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നനിലയിൽ അംഗീകരിച്ചുകൊണ്ട് വരദ ഷൺമുഖനാഥനെ ഒന്റാറിയോ ലെജിസ്ലേച്ചറിൽ ആദരിച്ചു.
2004-ലാണ് വരദ കാനഡയിലേക്ക് എത്തിയത്. ആദ്യത്തെ ബിരുദാനന്തര ബിരുദം ലണ്ടൻ ബിർക്ക്ബെർക്ക് കോളേജിൽ നിന്നുമാണ് സ്വന്തമാക്കിയത്. അന്ന് വരദ അവരുടെ അൻപതുകളിൽ ആയിരുന്നു. പുതുതലമുറയ്ക്ക് വലിയ ഒരു മാതൃക എന്ന നിലയിലാണ് ഒന്റാറിയോ ലെജിസ്ലേച്ചറിൽ വരദയെ കുറിച്ചുള്ള വാക്കുകൾ ഉയർന്നത്.
Read Also: “തുടർച്ചയായി 3 തവണ കണ്ടു..”; ഈ വർഷം ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തല്ലുമാലയെന്ന് ലോകേഷ് കനകരാജ്
രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള ട്യൂഷൻ എഴുതിത്തള്ളുന്ന ഇൻസെന്റീവിനെ കുറിച്ച് അറിഞ്ഞതോടെയാണ് വരദ ഷൺമുഖനാഥൻ രണ്ടാം മാസ്റ്റേഴ്സ് എടുക്കുന്നതിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. തൽഫലമായി, കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ മകളുടെ പ്രോത്സാഹനത്തോടെ അവൾ ബിരുദാനന്തര ബിരുദം നേടി. ഈ പ്രായത്തിൽ എല്ലാവരുടെയും മാതൃകയായി മാറിയ മുത്തശ്ശിക്ക് അഭിനന്ദന പ്രവാഹവുമാണ് ലഭിക്കുന്നത്.
Story highlights- 87-year-old woman earns second master’s degree in Canada