ഇംഗ്ലീഷ് അക്ഷരമാല രസകരമായി ചൊല്ലുന്ന അഫ്‌ഗാനി പെൺകുട്ടി- വിഡിയോ

December 10, 2022

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത പകരം വയ്ക്കാനില്ലാത്തതാണ്. പുതിയ കാര്യങ്ങൾ അവർ പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതുമെല്ലാം കാണാനും കേൾക്കാനും രസകരവുമാണ്. ഇപ്പോഴിതാ, ഒരു കുഞ്ഞു പെൺകുട്ടിയുടെ മനസ് നിറയ്ക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഒരു അഫ്ഗാൻ പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. വിഡിയോയിൽ കുട്ടി ഇംഗ്ലീഷ് അക്ഷരമാല ചൊല്ലുന്നത് കാണാം. ഈ കാഴ്ച തികച്ചും മനോഹരമാണ്, മാത്രമല്ല ഇത് നടി രവീണ ടണ്ടന്റെ ശ്രദ്ധയും ആകർഷിച്ചു. മാധ്യമപ്രവർത്തകനായ നാസർ ഖാനാണ് ആദ്യം ഈ വിഡിയോ ഷെയർ ചെയ്തത്, ഇതിന് ഒട്ടേറെ ആളുകൾ കാഴ്ച്ചക്കാരായിട്ടുമുണ്ട്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, പെൺകുട്ടിയോട് ടീച്ചർ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലാൻ ആവശ്യപ്പെട്ടു. മുഖത്ത് പുഞ്ചിരിയോടെ ഈ കൊച്ചു പെൺകുട്ടി അക്ഷരമാല ഹൃദ്യമായി ചൊല്ലി. ഒന്നോ രണ്ടോ അക്ഷരങ്ങൾ മറന്നുവെങ്കിലും ഭംഗിയോടെയുള്ള ഈ അവതരണം കുറവുകൾ നികത്തുന്നു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

“ഇന്നത്തെ എന്റെ ട്വിറ്റർ ലൈനിലെ ഏറ്റവും മനോഹരമായ കാര്യം!” എന്ന അടിക്കുറിപ്പോടെയാണ് രവീണ ടണ്ടൻ വിഡിയോ പങ്കുവെച്ചത്. കുഞ്ഞുങ്ങളുടെ ഡാൻസിനും പാട്ടിനുമൊപ്പം അവരുടെ കളിചിരികൾ കാണാനും അവരുടെ കൊച്ചുവർത്തമാനങ്ങളുമൊക്കെ ഏറെ ആസ്വദിക്കുന്നവരാണ് നമ്മൾ. അതിനാൽത്തന്നെ ഈ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Story highlights- Afghan girl recites English alphabets 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!