അഭിനയത്തിനിടെയുണ്ടായ അശ്രദ്ധയിൽ കാലിൽ തുളഞ്ഞുകയറിയത് കത്തി..!- അനുഭവംപങ്കുവെച്ച് അനുമോൾ

December 23, 2022

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് അനുമോൾ. തിരുവനന്തപുരം സ്വദേശിനിയായ അനു സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണെങ്കിലും സ്റ്റാർ മാജിക് ആണ് താരത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തത്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും നടി വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ, ഷൂട്ടിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കുവയ്ക്കുകയാണ് അനുമോൾ. അഭിനയിക്കുമ്പോൾ ആക്ഷനുകൾക്ക് പകരം ജീവിക്കുകയാണ് ചെയ്യാറുള്ളതെന്നു അനുമോൾ പറയുന്നു. അങ്ങനെ അടുക്കളയിൽ ചിത്രീകരിച്ച ഷൂട്ടിനിടെ കത്തി വലിച്ചെറിഞ്ഞ രംഗം ഉണ്ടായിരുന്നു. എറിഞ്ഞ കത്തി ബൗൺസ് ചെയ്ത് തിരികെവന്ന് അനുവിന്റെ കാലിൽ കുത്തിക്കയറി. ഫ്ലോർ മുഴുവൻ ചോരപടർന്നുവെന്നും ആ നിമിഷത്തിൽ വേദന ഒന്നുമെടുത്തില്ലെന്നും അനുമോൾ പറയുന്നു. മൂന്നു സ്റ്റിച്ചാണ് കാലിന് ഇടേണ്ടിവന്നത്.

അതേസമയം, മുൻപ് സ്റ്റാർ മാജിക് നൽകിയ സ്വീകാര്യതയെക്കുറിച്ച് നടി പങ്കുവെച്ചിരുന്നു. കഴിഞ്ഞ എട്ടുവർഷമായി അഭിനയരംഗത്തുണ്ട് അനുമോൾ. എട്ടുവര്ഷത്തിനിടെ ഒട്ടേറെ പരമ്പരകളിൽ വേഷമിടുകയും ചെയ്തു. എന്നാൽ, മേക്കപ്പിടാതെ അന്നൊക്കെ പുറത്തുപോയാൽ ആരും തിരിച്ചറിയില്ലായിരുന്നു. അനു അല്ലെ എന്നൊക്കെ സംശയം തോന്നുമെങ്കിലും സീരിയലുകൾ കാണുന്ന അമ്മമാർക്കൊക്കെയേ അറിയുകയുള്ളായിരുന്നു എന്നും അനു പറയുന്നു.

Read Also: ടിവി ഓഫാക്കിക്കോ, അച്ഛൻ വരുന്നുണ്ട്..; സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തി ഒരു കുഞ്ഞുമോളും വളർത്തു നായയും

സ്റ്റാർ മാജിക്കിൽ വന്നതോടെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. രണ്ടുവയസുള്ള കുഞ്ഞുങ്ങൾ പോലും കണ്ടാൽ തിരിച്ചറിയും എന്നും അത് ഒത്തിരി സന്തോഷം നൽകുന്നുണ്ടെന്നും അനു പറയുന്നു. സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴിപങ്കുവയ്ക്കാറുണ്ട്.

Story highlights- anumol about surabhiyum suhasiniyum shooting