മെസിയും ടീമും ലോകകപ്പുമായി നാട്ടിലെത്തി; അർജന്റീനയിൽ ഇന്ന് പൊതു അവധി

December 20, 2022

ലോക ചാമ്പ്യന്മാരായ മെസിയും ടീമും നാട്ടിലെത്തി. 36 വർഷത്തിന് ശേഷമാണ് അർജന്റീന ലോകകിരീടം നേടിയത്. അർജന്റീനയുടെ തെരുവുകൾ നീലക്കടലാണ്. ബ്യുണസ് അയേഴ്‌സിൽ തടിച്ചു കൂടിയ ആരാധകരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. അർജന്റീനയുടെ തലസ്ഥാന നഗരിയിലെ ആഘോഷങ്ങളുടെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ലോകകപ്പ് വിജയത്തെ തുടർന്ന് അർജന്റീനയിൽ ഇന്ന് പൊതു അവധിയാണ്. വമ്പൻ സ്വീകരണമാണ് മെസിക്കും കൂട്ടർക്കും നാട് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. 2002 ന് ശേഷം ഒരു ലാറ്റിനമേരിക്കൻ ടീം ലോകകപ്പ് നേടുന്നതും ആദ്യമായാണ്. ബ്രസീലായിരുന്നു 2002 ലെ ലോകജേതാക്കൾ.

താരങ്ങൾ ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്‌തിരുന്നു. ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകർ ക്യാമ്പ് ചെയ്തിരുന്നു. 1986 ൽ ഇതിഹാസ താരം മറഡോണയുടെ നേതൃത്വത്തിലാണ് അർജന്റീന അവസാനമായി ലോക കിരീടം നേടുന്നത്. അത്‌ കൊണ്ട് തന്നെ 36 വർഷങ്ങൾക്ക് ശേഷമുള്ള വിജയം വലിയ ആഘോഷമാക്കാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

അതേ സമയം ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Argentina team reached home

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!