വിരമിക്കുന്നതിന് മുമ്പ് ആർമി ഓഫീസർ അമ്മയ്ക്ക് അവസാന സല്യൂട്ട് നൽകുന്നു- ഉള്ളുതൊടുന്ന കാഴ്ച
വിരമിക്കുന്നതിന് മുമ്പ് ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ തന്റെ അമ്മയ്ക്ക് അവസാന സല്യൂട്ട് നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മേജർ ജനറൽ രഞ്ജൻ മഹാജനാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ഏതുപ്രായത്തിലും ഊഷമളമായി നിലനിൽക്കുന്ന ഒന്നാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം. അച്ഛനെ പേടിയുള്ള, അങ്ങേയറ്റം ബഹുമാനമുള്ള എല്ലാ മക്കൾക്കും അമ്മയെന്നാൽ സുഹൃത്തിന് തുല്യമാണ്.
വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത അതിമനോഹരമായ ഒരു ബന്ധം മാത്രമാണിത്. അതിനാൽ തന്നെ, വിരമിക്കുന്നതിന് മുമ്പ് ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ തന്റെ അമ്മയ്ക്ക് അവസാന സല്യൂട്ട് അർപ്പിക്കുന്ന വിഡിയോ ഓൺലൈനിൽ വൈറലാകുമ്പോൾ ആളുകളുടെ ഉള്ളവും നിറയുകയാണ്. കൂടാതെ, അത് നിങ്ങളെ ആനന്ദകണ്ണുനീരണിയിക്കും.
വിഡിയോയിൽ, മേജർ അമ്മയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണാം. ഉദ്യോഗസ്ഥൻ യൂണിഫോമിൽ സോഫയിൽ ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് നടന്നു. തന്നെ സല്യൂട്ട് ചെയ്യുന്ന മകനെ കണ്ടപ്പോൾ ആ അമ്മയുടെ സന്തോഷവും അങ്ങേയറ്റമായിരുന്നു. അമ്മയും മകനും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു. ആ നിമിഷം വളരെ ഹൃദ്യമായിരുന്നു.
Read Also: നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്, സമ്മാനമായി കളിപ്പാട്ടങ്ങളും- വിഡിയോ
“എന്റെ യൂണിഫോം അഴിക്കുന്നതിന് മുമ്പ് അമ്മയ്ക്ക് അന്തിമ സല്യൂട്ട്. ഞങ്ങൾ അംബാലയിൽ നിന്ന് ദില്ലിയിലേക്ക് എത്തി, 35 വർഷം അഭിമാനത്തോടെ എന്റെ മാതൃരാജ്യത്തെ സേവിക്കാൻ എന്നെ ഈ ജീവിതത്തിനും യൂണിഫോമിനും യോഗ്യനാക്കിയ എന്റെ അമ്മയ്ക്ക് ഇത് ഒരു അത്ഭുതമായിരുന്നു. . ഒരവസരം ലഭിച്ചാൽ എലൈറ്റ് ഇന്ത്യൻ ആർമിയെ ഒരിക്കൽ കൂടി സേവിക്കാൻ എപ്പോഴും തയ്യാറായിരിക്കും.” രഞ്ജൻ മഹാജൻ വിഡിയോക്ക് ഒപ്പം കുറിക്കുന്നു.
Story highlights- Army officer gives last salute to his mother before retiring