‘വാക്കുട്ടിയുടെ കാര്യത്തിൽ നിങ്ങളൊരു തീരുമാനമെടുക്കണം..’- ബാബുക്കുട്ടൻ കൺഫ്യൂഷനിൽ ആണ്!

December 8, 2022

രസികൻ സംഭാഷണങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കുഞ്ഞു ഗായകരുടെ വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിനൊപ്പം കുറുമ്പും വിരിയുന്ന വേദിയിലെ പ്രധാന താരങ്ങളാണ് വാക്കുട്ടിയും ബാബുക്കുട്ടനും. ഇരുവരും രസകരമായ സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കുന്നവരാണ്. ഇപ്പോഴിതാ, വാക്കുട്ടിയെ കുറിച്ച് ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ബാബുക്കുട്ടൻ.

ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പോടാ എന്ന് പറഞ്ഞെന്നും, ഇനി ഇതിൽ എം ജി അങ്കിൾ വേണം ഒരു തീരുമാനമെടുക്കാൻ എന്നുമൊക്കെയാണ് ബാബുക്കുട്ടൻ വേദിയിൽ പരാതി പറയുന്നത്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പാട്ടുവേദിയിലെ താരമാകുകയാണ് ബാബുക്കുട്ടൻ എന്ന കുഞ്ഞുമിടുക്കൻ. രസകരമായ സംസാരമാണ് ഈ മിടുക്കനെ വേറിട്ടതാക്കുന്നത്. പാട്ടുവേദിയിലെ മമ്മൂട്ടി എന്നാണ് ഈ മിടുക്കന് വിശേഷണവും. 

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

Story highlights- babukkuttan and vakkutty funny fight

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!