പാർവണക്കുട്ടിക്ക് എം.ജി ശ്രീകുമാറിന്റെ വക ഒരു സർപ്രൈസ്; കുഞ്ഞു ഗായികയോടൊപ്പം മനസ്സ് നിറഞ്ഞ് പാട്ടുവേദിയും

December 11, 2022

അതുല്യ പ്രതിഭയുള്ള ഒരു കൂട്ടം കുരുന്ന് ഗായകരാൽ സമ്പന്നമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. ആലാപന വിസ്‌മയം തീർക്കുകയാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ കുഞ്ഞു ഗായകർ. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

പാട്ടിനൊപ്പം വേദിയിലെ ഈ കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും ഒപ്പം മിഴിയും മനസ്സും നിറയ്ക്കുന്ന ചില നിമിഷങ്ങളും പ്രേക്ഷകർ നെഞ്ചോട് ചേർക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി സാക്ഷ്യം വഹിച്ചിരുന്നത്. പാർവണക്കുട്ടിക്ക് അതിമനോഹരമായ ഒരു സർപ്രൈസ് കൊടുത്തിരിക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ. കൊച്ചു ഗായികയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കുന്ന ഒരു സർപ്രൈസായിരുന്നു അത്. മൂന്നാം സീസണിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം കൂടിയായി അത് മാറുകയായിരുന്നു.

Read More: എട്ടുവർഷമായി സീരിയലിൽ ഉണ്ട്, പക്ഷെ രണ്ടുവയസ്സുള്ള കുഞ്ഞുങ്ങൾ പോലും തിരിച്ചറിഞ്ഞത് ‘സ്റ്റാർ മാജിക്കി’ലൂടെയാണ്- സന്തോഷം പങ്കുവെച്ച് അനു

അതേ സമയം പാർവണയുടെ വളരെ മികച്ച ഒരു പ്രകടനം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ‘കൊട്ടാരം വില്ക്കാനുണ്ട്’ എന്ന ചിത്രത്തിലെ “ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. ചിത്രത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനമാണ് കുഞ്ഞു ഗായിക അതിമനോഹരമായി ആലപിച്ചത്. വേദിയിലേക്ക് ഇറങ്ങി വന്നാണ് ഗായകൻ എം.ജി ശ്രീകുമാർ കൊച്ചു ഗായികയെ അഭിനന്ദിച്ചത്. ദേവരാജൻ മാസ്റ്ററുടെ ഗാനം ഇതിലും മികച്ച രീതിയിൽ ആലപിക്കാനാവില്ല എന്നാണ് വിധികർത്താക്കൾ അഭിപ്രായപ്പെട്ടത്.

Story Highlights: Beautiful surprise for parvana from m.g sreekumar

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!