ഓരോ സെക്കന്റിലും വരുന്നത് രണ്ട് ഓർഡറുകൾ; 2022ൽ ഇന്ത്യക്കാർ സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണമിതാണ്!

December 18, 2022

മറ്റു രാജ്യങ്ങളിലെ ഭക്ഷണങ്ങളിൽ നിന്നും ഇന്ത്യയുടെ മനം കവർന്ന ഒട്ടേറെ വിഭവങ്ങളുണ്ട്.എന്നാൽ, പേർഷ്യയിൽ നിന്നും ഇന്ത്യൻ മണ്ണിൽ കുടിയേറിയ ബിരിയാണിയോളം മറ്റൊരു ഭക്ഷണവും ആളുകളെ സ്വാധീനിച്ചിട്ടില്ല. പുറത്തുനിന്നു കഴിക്കുന്നതായാലും ഓർഡർ ചെയ്യുന്നതായാലും വീട്ടിൽ വിശേഷങ്ങളിൽ ഉണ്ടാക്കുന്നതായാലും എല്ലാം ബിരിയാണിയാണ് മുൻപന്തിയിൽ. ഇപ്പോഴിതാ, സ്വിഗ്ഗി പുറത്തുവിട്ട കണക്കനുസരിച്ച് 2022-ൽ ഇന്ത്യയിൽ സെക്കൻഡിൽ രണ്ടു ബിരിയാണി എന്ന കണക്കിനാണ് ഓർഡറുകൾ വന്നിരുന്നത്.

ഈ വർഷത്തെ “ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം” ആയി ബിരിയാണിയെ വീണ്ടും തെരഞ്ഞെടുത്തു എന്നാണ് സ്വിഗ്ഗി പുറത്തുവിട്ടിരിക്കുന്നത് റിപ്പോർട്ട്. “ഒരു മിനിറ്റിൽ 137 ബിരിയാണികൾ ഓർഡർ ചെയ്യപ്പെടുന്ന വിഭവം; അതായത് ഒരു സെക്കൻഡിൽ 2.28 ബിരിയാണി’- പ്രസ് റിലീസിൽ സ്വിഗ്ഗി പറയുന്നു. ചിക്കൻ ബിരിയാണിക്ക് ശേഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത അഞ്ച് വിഭവങ്ങൾ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ് എന്നിവയാണ്.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

2022-ലെ കണക്കുകളിൽ ബിരിയാണി പരമോന്നതമായി എത്തുമ്പോൾ, ഇന്ത്യക്കാർ ലഘുഭക്ഷണ ഓർഡറുകളിൽ സമൂസയ്‌ക്കാണ്‌ പ്രാധാന്യം നൽകിയത് – ഈ വർഷം ഇതുവരെ 40 ലക്ഷം സമൂസ ഓർഡറുകൾ ലഭിച്ചതായി സ്വിഗ്ഗിയുടെ റിപ്പോർട്ട് ഉണ്ട്. പാവ് ബജി, ഫ്രഞ്ച് ഫ്രൈസ്, ഗാർലിക് ബ്രെഡ്‌സ്റ്റിക്‌സ്, ഹോട്ട് വിംഗ്‌സ്, ടാക്കോ എന്നിവയാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത അടുത്ത അഞ്ച് സ്‌നാക്ക്‌സ്.

ഗുലാബ് ജാമുൻ ആണ് ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത പലഹാരം. രസ്മലൈ, ചോക്കോ ലാവ കേക്ക് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Story highlights- Biryani was the most ordered dish on Swiggy India in 2022 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!