‘രാ രാ രാക്കമ്മ..’ ഗാനത്തിന് ചുവടുവെച്ച് മലയാളി വധുവും സുഹൃത്തുക്കളും- വിഡിയോ
വിവാഹദിനത്തിൽ നാണിച്ച് നിൽക്കുന്ന വധു കാലം കഴിഞ്ഞൊരു സങ്കല്പമായി മാറിയിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തം എത്രത്തോളം മനോഹരമാക്കാം എന്നാണ് എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നത്. ഇപ്പോഴിതാ, വിവാഹദിനത്തിൽ മനോഹരമായ നൃത്തത്തിലൂടെ ആളുകളുടെ കയ്യടി നേടുകയാണ് ഒരു മലയാളി വധു.
കിച്ച സുധീപിന്റെ ചിത്രമായ വിക്രാന്ത് റോണയിലെ ഗാനമായ രാ രാ രാക്കമ്മയ്ക്ക് നൃത്തം ചെയ്യുന്ന വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. വിവാഹദിനത്തിൽ വധു സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. വധു ഉല്ലസിച്ച് നൃത്തം ചെയ്യുമ്പോൾ വരൻ വേദിയിൽ തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്നു. ട്വിറ്ററിൽ ഷെയർ ചെയ്ത വിഡിയോ 6 ലക്ഷത്തിലധികം വ്യൂസ് നേടി.
मेरी शादी ऐसी डांस करने वाली दुल्हन और उसकी ज़रुर होनी चाहिए, नहीं तो मैं मंडप से उठकर भाग जाऊंगा 😂💃🥀 pic.twitter.com/eqk24BYXQX
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 28, 2022
ഇപ്പോൾ വൈറലായ വിഡിയോയിൽ, ഹിറ്റ് ഗാനതിനൊപ്പം ചുവടുവയ്ക്കാൻ വധുവും സുഹൃത്തുക്കളും വേദിയിലേക്ക് കയറുന്നത് കാണാം. പിന്നിൽ നിന്ന് പ്രകടനത്തിന് സാക്ഷിയായി വരനും വേദിയിലുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച വധു തന്റെ സംഘത്തോടൊപ്പമുള്ള പ്രകടനത്തിന് നേതൃത്വം നൽകി. അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഭാര്യ നൃത്തം ചെയ്യുമ്പോൾ വരൻ പുഞ്ചിരിയോടെ പ്രോത്സാഹിപ്പിക്കുന്നത് കാണാം.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
അതേസമയം അടുത്തിടെ, ബ്രൂണോ മാഴ്സും മാർക്ക് റോൺസണും ചേർന്ന് ഒരുക്കിയ ‘അപ്ടൗൺ ഫങ്ക്’ എന്ന ഗാനത്തിന് വിവാഹവേദിയിൽ അച്ഛനും മകളും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിമാറിയിരുന്നു. മകൾ ഗീതാന സിംഗ് ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.ഗീതന പങ്കിട്ട വിഡിയോയിൽ അച്ഛനും മകളും അപ്ടൗൺ ഫങ്ക് നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. വിഡിയോ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ളതാണെന്ന് തോന്നുന്നു. ഇരുവരും തങ്ങളുടെ ചുവടുകൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നത് കാണാം.
Story highlights- bride and her friends dance