ക്രിസ്മസ് വരവേൽക്കാൻ മഞ്ഞണിഞ്ഞ് ഒരുങ്ങി ലാപ്ലാൻഡ്- അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ക്രിസ്മസ്, പുതുവത്സരം എന്നീ ആഘോഷങ്ങളെല്ലാം നമുക്ക് മറ്റൊരു അനുഭവമാണ് സമ്മാനിക്കുന്നതെങ്കിലും വിദേശരാജ്യങ്ങളിൽ അവിടുത്തെ ശൈത്യകാലത്തെ അവർ വരവേൽക്കുന്നതുകൂടിയാണ്. ശീതകാലം പലപ്പോഴും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും സൃഷ്ടിക്കുന്നത്. തണുത്തുറഞ്ഞ ശീതകാല കാറ്റും മൃദുവായ മഞ്ഞും പിന്നെ ക്രിസ്മസ് വിളക്കുകളുടെ തിളക്കവും, അന്തരീക്ഷത്തിൽ നിറയുന്ന ആഘോഷ ചൈതന്യവും..
ക്രിസ്മസ് ആഘോഷിക്കാൻ ആളുകൾ പതിവായി തിരഞ്ഞെടുക്കാറുള്ള സ്ഥലമാണ് ലാപ്ലാൻഡ്. സാന്താക്ലോസിന്റെ വീട് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നതുകൊണ്ടുതന്നെ കഥകളുമായും ഈ ഇടം ഇഴചേർന്നുകിടക്കുന്നു. ഇപ്പോഴിതാ, മഞ്ഞണിഞ്ഞ് ക്രിസ്മസ് വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു ലാപ്ലാൻഡ്. അതിമനോഹരദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്. പൈൻ മരങ്ങളും സ്പ്രൂസുകളും മഞ്ഞുകൊണ്ട് പൊതിഞ്ഞ അതിശയകരമായ കാഴ്ച കേരളത്തിലെ കാലാവസ്ഥയിൽ കഴിയുന്നവർക്ക് അമ്പരപ്പ് തന്നെയാണ് സമ്മാനിക്കുക.
Read Also: നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്, സമ്മാനമായി കളിപ്പാട്ടങ്ങളും- വിഡിയോ
ഫിന്നിഷ് ലാപ്ലാൻഡ് നോർഡിക് രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു ആർട്ടിക് പ്രദേശമാണ്. അതിനാൽ വർഷം മുഴുവനും അവിടെ തണുപ്പാണ്. ക്രിസ്മസ് കാലത്തെ മനോഹരമായ കാഴ്ച മാത്രമല്ല, നോർത്തേൺ ലൈറ്റുകൾ കാണാനുള്ള അതിശയകരമായ അവസരവും ഈ ശൈത്യകാലത്ത് ഇവിടെ ഉണ്ട്.
Story highlights- christmas special lapland