പാടിയതും കോറസ് പാടിയതും കൊച്ചുകുട്ടികൾ; ഇത് ചരിത്രനിമിഷമെന്ന് വിധികർത്താക്കൾ- വിഡിയോ

December 6, 2022

സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒരു കുഞ്ഞു ഗായികയായിരുന്നു ധ്വനി. യവനസുന്ദരി എന്ന ഗാനം പാടി അമ്പരപ്പിച്ച ധ്വനി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ എത്തിയും പാട്ടുകൾ പാടിയിരുന്നു. ഇപ്പോഴിതാ, പാട്ടുവേദിയിലെ മത്സരാർത്ഥിയുമാണ് ഈ മിടുക്കി. ഇത്തവണ മനോഹരമായ ഒരു ഗാനവുമായാണ് ധ്വനി എത്തിയത്. ‘മനസിൻ മടിയിലെ മാന്തളിരിൽ..’ എന്ന ഗാനമാണ് ധ്വനി ആലപിച്ചത്.

ഈ കുഞ്ഞുമിടുക്കിക്ക് ഒപ്പം പാട്ടുവേദിയിലെ മറ്റുകുറുമ്പികളും കോറസുമായി ചേർന്നിരുന്നു. എല്ലാവരുംകൂടി ഒരു ചരിത്രനിമിഷമാണ് പാട്ടുവേദിയിൽ സമ്മാനിച്ചതെന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു. അതേസമയം, കുഞ്ഞുപ്രായത്തിനുള്ളിൽ നിരവധി പാട്ടുകൾ അതിഗംഭീരമായി പാടി സോഷ്യൽ ഇടങ്ങളിൽ വൈറലായതാണ് ധ്വനി ഹേമന്ത്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

കുട്ടിപ്പാട്ടുകാർ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. രസകരമായ നിമിഷങ്ങളുമായി അതുല്യ കലാകാരന്മാരായ മിടുക്കന്മാരും മിടുക്കികളും അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. മത്സരാർത്ഥികൾക്ക് പുറമെ കഴിവുറ്റ കുഞ്ഞു കലാപ്രതിഭകൾക്കും പാട്ടുവേദിയിൽ അവസരമൊരുക്കാറുണ്ട് അണിയറപ്രവർത്തകർ. 

Story highlights- dhwani and team amazing performance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!