ആദി ശങ്കറിന് രണ്ടാം ജന്മം നൽകി ദുൽഖർ സൽമാൻ ഫാമിലി- നന്ദി പറഞ്ഞ് ഒരു ഗ്രാമം

December 9, 2022

മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയുടെ പേരിലാണ് കോട്ടയത്തെ ചെമ്പ് ഗ്രാമം അറിയപ്പെടുന്നത്. ഇപ്പോഴിതാ, ആ ഗ്രാമം ഒന്നടങ്കം മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സല്മാന് നന്ദി അറിയിക്കുകയാണ്. ആദിശങ്കർ എന്ന കുട്ടിയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തികൊടുത്തതിനാണ് ദുൽഖർ സൽമാൻ ഫാമിലിയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെമ്പ് ഗ്രാമനിവാസികൾ നന്ദി അറിയിക്കുന്നത്.

‘ദുൽഖർ സൽമാൻ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വർഷമായി അവൻ അനുഭവിച്ച് വന്നിരുന്ന ദുരിതജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുൽഖർ സൽമാൻ ഫാമിലിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദിശങ്കർ സർജറി കഴിഞ്ഞ് സുഖമായി വരുന്നു’.

Read Also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ

സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചത്. അതേ പാത പിന്തുടരുകയാണ് ദുൽഖർ സൽമാനും. ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തുനൽകുന്ന പദ്ധതിയാണ് ‘വേഫറർ- ട്രീ ഓഫ് ലൈഫ്’.

Story highlights- dulquer salman family helps adhisankar