ഇത്രയും ക്ഷമയുള്ള ഒരു രോഗിയെ കണ്ടിട്ടുണ്ടാകില്ല- എക്സ് റേ എടുക്കാനെത്തിയ കുട്ടിയാന; വിഡിയോ
രോഗികളുടെ വിശ്വാസം നേടുക എന്നത് ഒരു ഡോക്ടറെ സംബന്ധിച്ച് ഏറ്റവും വലിയ കടമ്പയാണ്. അവരുമായി അടുത്തിടപഴകാനും സുഖപ്പെടുത്താനുമെല്ലാം രോഗികളുടെ വിശ്വാസം ആവശ്യവുമാണ്. മനുഷ്യരെ ചികില്സിക്കുന്ന ഡോക്ടർമാരെക്കാൾ വെല്ലുവിളി മൃഗഡോക്ടർമാർക്കാണ്. അവയെ ഇണക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൃഗങ്ങളെ പരിപാലിക്കുന്ന ഡോക്ടർമാരുടെ കാര്യം വരുമ്പോൾ, ജോലി കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു. വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിന് മൃഗഡോക്ടർമാർ രസകരമായ ആശയങ്ങൾ കൊണ്ടുവരുന്ന വിഡിയോകൾ ഇന്റർനെറ്റിൽ കണ്ടിരിക്കാം. എന്നാൽ മനുഷ്യർ പോലും തലതാഴ്തിപോകുന്ന അത്ര ക്ഷമയുള്ള ഒരു മൃഗത്തെ കണ്ടാലോ?
ക്ഷമകൊണ്ട് താരമാകുകയാണ് ഒരു കുട്ടിയാന. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ഒരു ആനയെ എക്സ്-റേ യ്ക്ക് വിധേയമാക്കുന്നത് കാണിക്കുന്നു. വിഡിയോ ആരംഭിക്കുമ്പോൾ,കുട്ടിയാന ലാബിലേക്ക് ശാന്തമായ രീതിയിൽ പ്രവേശിക്കുന്നു. ഒരു മനുഷ്യനെപ്പോലെ അത് നടപടിക്രമത്തിനായി തറയിൽ കിടക്കുന്നു.“ഇത്രയും സഹകരിക്കുന്ന ഒരു രോഗി എക്സ്-റേയ്ക്കായി വരുന്നത് നിങ്ങൾ കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” അടിക്കുറിപ്പ് ഇങ്ങനെയാണ്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറി.
I am sure you have never seen such a cooperative patient coming in for an X-Ray pic.twitter.com/UNmhSIrXOr
— Kaveri 🇮🇳 (@ikaveri) December 7, 2022
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
അടുത്തിടെ, താളത്തിൽ നല്ല കഴിവുള്ള ഒരു ആന വൈറലായി മാറിയിരുന്നു. വിഡിയോയിൽ ആന ഒരു മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഡ്രം വായിക്കുന്നത് വിഡിയോയിൽ കാണാം. ആനകൾ എത്രമാത്രം ബുദ്ധിയുള്ളവയാണെന്നു തെളിയിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ചിത്രങ്ങൾ വരയ്ക്കുന്നത് മുതൽ മനുഷ്യരെ അനുകരിക്കുന്നത് വരെ, അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി കാണാം.
Story highlights- Elephant undergoes X-ray procedure