സർദാർ സ്റ്റൈലിൽ മുടി കെട്ടി പഞ്ചാബിലെ തെരുവിൽ ഒരു ചാട്ട് വില്പനക്കാരി- 17 വർഷമായുള്ള ഒരു കാഴ്ച
ജീവിതമാർഗത്തിനായി പലതരം ജോലികൾ ചെയ്യുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ആ ജോലികൾ അങ്ങേയറ്റം ആസ്വദിക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് പഞ്ചാബിലെ ഒരു തെരുവിൽ നിന്നും ലോകശ്രദ്ധ നേടുന്നത്. തലപ്പാവണിഞ്ഞ സർദാർജിമാരുടെ നാട്ടിൽ ആ സ്റ്റൈലിൽ ചാട്ട് വിൽക്കുകയാണ് ഒരു യുവതി.
ചാട്ട് വിൽക്കുന്ന സ്ത്രീയെ വിഡിയോയിൽ കാണിക്കുന്നു. യുവതിയുടെ മുടി ഒരു കവർ കൊണ്ട് സർദാർ സ്റ്റൈലിൽ കെട്ടിയിരിക്കുന്നത് കാണാം. 9 ദശലക്ഷത്തിലധികം കാഴ്ചകളുള്ള വിഡിയോ സാഹി ഹേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ കടയിൽ ക്യൂ നിൽക്കുന്ന ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുകയാണ് യുവതി. അവർ ആലു ടിക്കി ചാട്ടിന്റെ ഒരു പ്ലേറ്റ് തയ്യാറാക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞ 17 വർഷമായി ഈ യുവതി അവിടെ ജോലി ചെയ്യുന്നു. ടീഷർട്ടും പാന്റും ധരിച്ച് സർദാർ സ്റ്റൈലിൽ മുടിയും കെട്ടി നിൽക്കുന്ന ഈ യുവതിയെ കാണാനായി മാത്രം ആളുകൾ കൗതുകപൂർവ്വം ഈ കട സന്ദർശിക്കാറുണ്ട്.
Read Also: പാടിയതും കോറസ് പാടിയതും കൊച്ചുകുട്ടികൾ; ഇത് ചരിത്രനിമിഷമെന്ന് വിധികർത്താക്കൾ- വിഡിയോ
വിഡിയോ ഇന്റർനെറ്റിൽ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ്. ആ പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ ആളുകൾ തിരയുന്നത്. ജനിച്ചുവളർന്നത് ആ തെരുവിലാണെന്നും ഇത്രയും വർഷംകൊണ്ട് ആ പ്രദേശത്ത് ഈ പെൺകുട്ടി സുപരിചിതയായ മാറിയെന്നും ആളുകൾ കമന്റ്റ് ചെയ്യുന്നു. എന്തായാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ വേറിട്ട വില്പനക്കാരി ശ്രദ്ധനേടുകയാണ്.
Story highlights- girl selling chaat on the streets of Punjab