വിവാഹിതരായിട്ട് 79 വർഷങ്ങൾ, ഇരുവർക്കും പ്രായം 100- മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണവും..

December 9, 2022

ദീർഘകാലം വിവാഹിതരായി ഒന്നിച്ച് കഴിയുന്നതൊക്കെ ഇന്ന് കൗതുകമുള്ള കാര്യമാണ്. അപ്പോൾ 79 വര്ഷം ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞാലോ? ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദീർഘകാലം ഒന്നിച്ചുജീവിച്ചതിലൂടെയും ഒന്നിച്ച് മരിച്ചതിലൂടെയും ശ്രദ്ധനേടുകയാണ് രണ്ടുപേർ. യുഎസ് ദമ്പതികൾ ആണ് ഇവർ. യുഎസിലെ ഒഹായോയിൽ നവംബർ 30 നും ഡിസംബർ 1 നും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചതോടെയാണ്.

ഹ്യൂബർട്ട് മാലിക്കോട്ടും ഭാര്യ ജൂണും 100 വയസ്സുള്ള ദമ്പതികളാണ്. ഹാമിൽട്ടണിലെ ഒരു ഹോസ്പിറ്റലിൽ വെച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഒഹായോ ദമ്പതികൾ ഹാമിൽട്ടൺ സിറ്റിയിലെ ചർച്ച് ഓഫ് ഗോഡിൽ ആദ്യമായി കണ്ടുമുട്ടിയത് 81 വർഷം മുൻപാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഹ്യൂബർട്ട് നാവികസേനയിൽ സേവനമനുഷ്ഠിച്ചപ്പോൾ, ജൂൺ ടോർപ്പിഡോ ഭാഗങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിൽ ജോലി ചെയ്തു.

1943-ൽ അവർ വിവാഹിതരായി. അന്നുമുതൽ ഇവർ പിരിയാതെ ഒപ്പമുണ്ട്. ഈ വർഷം ആദ്യം, ജൂൺ 8 ന് അവർ തങ്ങളുടെ 79-ാമത് വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിച്ചു. ജൂലൈ 13 ന്, ജൂണിന് 100 വയസ്സ് തികഞ്ഞു. 10 ദിവസത്തിന് ശേഷം ഹ്യൂബർട്ട് ഒപ്പമെത്തി.

Read Also: ഭാവയാമി മിണ്ടിത്തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കാൻ കഴിയില്ല; വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞു ഗായിക

ഓഗസ്റ്റ് ആദ്യത്തോടെ ഹ്യൂബർട്ട് ഹൃദയസംബന്ധിയായ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം യൂറിനറി ഇൻഫെക്ഷൻ ബാധിച്ച് ജൂണും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 30 രാത്രിയിൽ ഹ്യുബർട്ട് അന്തരിച്ചു. 20 മണിക്കൂർ പിന്നിട്ടപ്പോൾ ജൂണും യാത്രയായി.

Story highlights- Hubert Malicote and wife June were both 100 years old and married for 79 years when they died just 20 hours apart at a hospice in Hamilton