ജോൺസൺ മാഷ്-യേശുദാസ് കൂട്ടുക്കെട്ടിലെ നിത്യഹരിത ഗാനം ആലപിച്ച് പാട്ടുവേദിയിൽ ആലാപന വിസ്‌മയം തീർത്ത് കുഞ്ഞു ഗായകൻ

December 27, 2022

മനസ്സിന് കുളിർമയേകുന്ന ഗാനങ്ങളാണ് ജോൺസൺ മാഷ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹം ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം ചേർന്നപ്പോഴൊക്കെ അതിമനോഹരമായ നിത്യഹരിത ഗാനങ്ങളാണ് പിറന്നത്. അത്തരത്തിലൊരു ഗാനമാണ് പത്മരാജന്റെ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിലെ “പവിഴം പോൽ പവിഴാധരം പോൽ..” എന്ന ഗാനം. ഇപ്പോൾ ഈ ഗാനം ആലപിച്ച് പാട്ടുവേദിയിൽ ആലാപന വിസ്‌മയം തീർത്തിരിക്കുകയാണ് ഒരു കുഞ്ഞു ഗായകൻ.

മലയാളികൾ ഒരിക്കലും മറക്കാത്ത ചില ഗാനങ്ങളുണ്ട്. മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനങ്ങൾ വീണ്ടും മൂളിക്കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും അവയിൽ പലതും പുതുമ അൽപം പോലും ചോർന്നു പോവാത്തവയാണ്. അത്തരത്തിലൊരു ഗാനമാണിത്. മലയാളികൾ നെഞ്ചോടേറ്റിയ ജോൺസൺ മാഷിൻറെ ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായാണ് ഈ കുഞ്ഞു ഗായകൻ ആലപിക്കുന്നത്.

Read More: ‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ

അതേ സമയം അമ്പരപ്പിക്കുന്ന ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.

കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് കഴിഞ്ഞ ദിവസം പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Johnson-yesudas evergreen song