റോഡിന് നടുവിൽ തുറന്നനിലയിൽ മാൻഹോൾ; ബുദ്ധിപരമായി പ്രവർത്തിച്ച് അപകടമൊഴിവാക്കി രണ്ടു കുട്ടികൾ- വിഡിയോ
മുതിർന്നവരേക്കാൾ ചിന്താശേഷിയോടെ ചിലസമയങ്ങളിൽ കുട്ടികൾ പ്രവർത്തിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രണ്ട് കുട്ടികൾ റോഡിന് നടുവിൽ തുറന്ന നിലയിലുള്ള മാൻഹോൾ മറയ്ക്കുന്നത് വിഡിയോയിൽ കാണാം. നടന്നുവരുംവഴി തുറന്ന മാൻഹോൾ കാണുകയും ചുറ്റും കുറച്ച് വലിയ കല്ലുകൾ എടുത്ത് സ്ഥാപിക്കുകയും ചെയ്തു. ഇത് ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കി. അവനീഷ് ശരൺ എന്നയാളാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിന് 2 ലക്ഷത്തിലധികം കാഴ്ചക്കാർ ഉണ്ട്.
ഇപ്പോൾ വൈറലായ വിഡിയോയിൽ, രണ്ട് കുട്ടികൾ റോഡിലൂടെ നടക്കുന്നത് കാണാം. തുറന്ന മാൻഹോൾ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് മനസ്സിലാക്കിയ ഇരുവരും അത് മറയ്ക്കാൻ കുറച്ച് പാറകൾ എടുക്കാൻ തുടങ്ങുന്നു. കൂറ്റൻ പാറകൾ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും അവർ മാൻഹോളിൽ വീഴാതെ മറികടക്കുകയും ചെയ്തു.
You are never too young to make a difference. pic.twitter.com/jZ95Hj7N5e
— Awanish Sharan (@AwanishSharan) December 5, 2022
Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം
അതേസമയം, ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. കുട്ടികളുടെ പുഞ്ചിരികൾ മുതിർന്നവരെയും സന്തോഷിപ്പിക്കാറുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി കൂട്ടം കൂടുന്നതിനുമൊക്കെ നിയന്ത്രണങ്ങൾ വന്നതോടെ തങ്ങളുടെ വീട്ടിലും പറമ്പിലുമൊക്കെ രസകരമായ വസ്തുക്കൾ ഉണ്ടാക്കുന്നതിലും, കളിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് കുട്ടികൾ. അത്തരത്തിൽ വിറകുകമ്പിൽ സീസോ കളിച്ച് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Story highlights-Kids spot open manhole in the middle of the road