ഹിന്ദി ഗാനം പാടാൻ ശ്രമിച്ച് ടാൻസാനിയൻ സഹോദരങ്ങൾ; തെറ്റിയപ്പോൾ രസികൻ ചിരിയും- വിഡിയോ
ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാൻസാനിയൻ താരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. മൻ കീ ബാത്തിൽ ഇരുവരെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, സ്വയം ഹിന്ദി ഗാനം ആലപിക്കാൻ ശ്രമിയ്ക്കുകയാണ് ഇരുവരും. നീമ നന്നായി പാടിവരുമ്പോൾ കിലി പോൾ പാടി തെറ്റിക്കുകയാണ്. തെറ്റുമ്പോൾ ഇരുവരും ചേർന്നുള്ള ചിരിയാണ് രസകരം. മുൻപ്, അറബിക് കുത്ത് എന്ന ഗാനത്തിന് ഇരുവരും ചുവടുവെച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ സ്നേഹം നേരിട്ടറിയാനായി കിലി പോൾ ഇപ്പോൾ മുംബൈയിൽ എത്തിയിട്ടുണ്ട്.
പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്.
Read Also: ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി
അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനായിരുന്നു ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.
Story highlights- kili paul and neema paul blooper video