ഇത് റിയൽ ലൈഫ് ഒരു രാജമല്ലി; രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

December 28, 2022

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോ എന്ന നിലയിൽ തുടക്കകാലത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരം ഇന്ന് വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. അമ്പരപ്പിക്കുന്ന അഭിനയ പ്രകടനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി സിനിമകളിലായി താരം കാഴ്ച്ചവെച്ചുക്കൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ഒരു അവധിക്കാല ആഘോഷത്തിന്റെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘റിയൽ ലൈഫ് ഒരു രാജമല്ലി’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് ചാക്കോച്ചൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇപ്പോൾ തന്നെ ആരാധകരുടെ ഇടയിൽ വലിയ ഹിറ്റായി കഴിഞ്ഞു.

മഹേഷ് നാരായണന്റെ ‘അറിയിപ്പാ’ണ് ചാക്കോച്ചന്റേതായി ഏറ്റവും അവസാനമായി പുറത്തു വന്ന ചിത്രം. ലൊകാർണോ രാജ്യാന്തര ചലച്ചിത്ര മേളയിലടക്കം പ്രശംസ നേടിയ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഡിസംബർ 16 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും റിലീസ് ചെയ്‌തത്‌.

Read More: “ഈ സിനിമയുടെ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ തട്ടും..”; വമ്പൻ മേക്കോവറിൽ ടൊവിനോ, ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമാവുന്നു

അതേ സമയം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു. രതീഷ് ബാലകൃഷ്‌ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. നായകൻ കുഞ്ചാക്കോ ബോബന്റെ ഒരു വൈറൽ ഡാൻസോട് കൂടിയാണ് ചിത്രം ശ്രദ്ധേമായി മാറിയത്. “ദേവദൂതർ പാടി..” എന്ന ഗാനത്തിന് ചുവട് വെച്ച കുഞ്ചാക്കോ ബോബൻ വളരെ ചെറിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Story Highlights: Kunchakko boban holiday video with wife