‘കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴുന്ന പെണ്ണാള്..’- ഹൃദ്യമായി പാടി ലയനക്കുട്ടി

December 20, 2022

ഏതാനും നാളുകളായി റീലുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും താരമാകുന്നു ഒരു പാട്ടാണ് ‘ കരിങ്കാളിയല്ലേ..’ എന്നത്. ജാതിമതഭേദമന്യേ ആളുകൾ ഏറ്റെടുത്ത ഗാനം ആലപിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലും ഈ ഗാനത്തിന്റെ ചന്തം ചേരുകയാണ്. മൂന്നാം സീസണിലെ മത്സരാർത്ഥിയായ ലയനക്കുട്ടിയാണ് ഈ ഹിറ്റ് ഗാനവുമായി എത്തിയിരിക്കുന്നത്.

സീസൺ അൻപതാം എപ്പിസോഡിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷവേളയിലാണ് ലയന ഈ ഗാനം ആലപിച്ചത്. ഏതാനും നാളുകൾക്ക് മുൻപ് ഹിറ്റായ ‘എള്ളോളം തരി പൊന്നെന്തിനാ…’ എന്ന പാട്ടിനുപിന്നിലുള്ളവർ തന്നെയാണ് ‘കരിങ്കാളിയല്ലേ..’ എന്ന ഗാനത്തിന് പിന്നിലും. കരിങ്കാളി എന്ന പാട്ടിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്.

READ Also: ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സമ്മാനം; നിറഞ്ഞ മിഴികളോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ

അതേസമയം, കുട്ടിപ്പാട്ടുകാർ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. രസകരമായ നിമിഷങ്ങളുമായി അതുല്യ കലാകാരന്മാരായ മിടുക്കന്മാരും മിടുക്കികളും അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. മത്സരാർത്ഥികൾക്ക് പുറമെ കഴിവുറ്റ കുഞ്ഞു കലാപ്രതിഭകൾക്കും പാട്ടുവേദിയിൽ അവസരമൊരുക്കാറുണ്ട് അണിയറപ്രവർത്തകർ. 

Story highlights-Layanakutty sings Karinkali song heartily