ഇനി ധൈര്യമായി ‘ലെമൺ ടീ’ ചോദിച്ചോളൂ- തുമ്മലും ജലദോഷവും പിടിച്ചുകെട്ടാം!

December 25, 2022

ചായകുടിച്ച് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ആരാണ് ചായ കുടിയ്ക്കാത്തത്..? എങ്കിൽ ഇനി മുതൽ ചായ കുടി ശീലമാക്കാം. വെറും ചായയല്ല നാരങ്ങാ പിഴിഞ്ഞൊഴിച്ച കട്ടൻ ചായ അഥവാ ലെമൺ ടീ. ഒരു പരിധി വരെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ബെസ്റ്റാണ് ലെമൺ ടീ.

ദിവസവും രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് ലെമൺ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഒന്നാണ് നാരങ്ങ. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും.

വിട്ടുമാറാത്ത ചുമയും, ജലദോഷമുള്ളവർ ദിവസവും ഒരു കപ്പ് ലെമൺ ടീ കുടിക്കുക. തുമ്മൽ, ജലദോഷം, എന്നിവ മാറി കിട്ടാൻ ഇത് സഹായിക്കും. ലെമൺ ടീയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ ശരീര സൗന്ദര്യത്തിനും ലെമൺ അത്യുത്തമമാണ്.

Read also; ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

വെറും വയറ്റിൽ രാവിലെ ലെമൺ ടീ കുടിയ്ക്കുന്നത് ശരീരം വണ്ണം വയ്ക്കാതെ സൂക്ഷിക്കും. അതോടൊപ്പം ഇത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കും, അതിനാൽ കുടവയറും അമിത വണ്ണവും ഒരുപരിധിവരെ ഇല്ലാതാക്കാൻ ലെമൺ ടീ ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവ് ലെമൺ ടീയ്ക്കുണ്ട്.

ശരീരത്തിന് ഉണർവ് നൽകുന്നതിനും ബെസ്റ്റാണ് ലെമൺ ടീ. ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും അത് കൂടാതെ, ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാനും ലെമണ്‍ ടീ സഹായിക്കും. അതിനാൽ ശീലമാക്കിക്കോളൂ ലെമൺ ടീ.

Story highlights- lemon tea benefits