ചേച്ചിയെന്ന് പറഞ്ഞാൽ ഇതാണ്; കുഞ്ഞനിയന്മാരെ സുരക്ഷിതരാക്കുന്ന ഒരു കുഞ്ഞേച്ചി- വിഡിയോ

December 14, 2022

ഹൃദ്യമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഇപ്പോഴിതാ, കാഴ്ചക്കാരുടെ ഉള്ളിലും മുഖത്തും ചിരി വിടർത്തുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. ഒരു സഹോദരസ്നേഹത്തിന്റെ നേർക്കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.
ഒരു കൊച്ചു പെൺകുട്ടി തന്റെ ഇളയ സഹോദരങ്ങളെ സംരക്ഷിക്കുന്ന ജോലി വളരെ ഗൗരവമായി എടുക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

യോഗ് എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഒരു സൈറ്റിൽ നിൽക്കുന്ന മൂന്ന് സഹോദരങ്ങളെ വിഡിയോയിൽ കാണാം. ഇവർക്ക് നേരെ ഒരു വാഹനം വരുന്നുണ്ടായിരുന്നു, കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങൾ വാഹനം ശ്രദ്ധിക്കുന്നില്ല. ഉത്തരവാദിത്തമുള്ള ചേച്ചി വാഹനം നിർത്താൻ ആംഗ്യം കാണിക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് അവൾ തന്റെ ഇളയ സഹോദരങ്ങളെ സുരക്ഷിതമായി അകത്തേക്ക് ഒന്നൊന്നായി കൊണ്ടുപോയി. ഈ കാഴ്ച വിവരിക്കാനാകാത്തവിധം മനോഹരമായിരുന്നു.

‘പെൺകുട്ടി തന്റെ വലിയ സഹോദരിയെന്ന ജോലി ഗൗരവമായി കാണുന്നു’ പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ഒട്ടേറെ ആളുകൾ കുട്ടിയുടെ കരുതലിന്റെ പ്രശംസിച്ച് രംഗത്ത് എത്തി. സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

മുൻപും ഇത്തരത്തിലുള്ള കാഴ്ചകൾ ശ്രദ്ധേയമായിട്ടുണ്ട്. ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ട്വിറ്ററിലെ ഒരു പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

Story highlights- little girl protecting her siblings