സ്റ്റേജ് പ്രകടനത്തിന് മുൻപായി ആൾക്കൂട്ടത്തിനിടയിൽ കുടുംബത്തെ തിരഞ്ഞ് കൊച്ചു പെൺകുട്ടി; കണ്ടപ്പോഴുള്ള പ്രതികരണം മനസ് നിറയ്ക്കും-വിഡിയോ

December 10, 2022

കുട്ടിയായിരിക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ കുടുംബം വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. സൗഹൃദങ്ങളെ അടുത്തറിഞ്ഞ് തുടങ്ങുന്ന സ്‌കൂൾ കാലത്ത് പോലും എല്ലാവരും ആഗ്രഹിക്കുക മാതാപിതാക്കളുടെ സാന്നിധ്യമാണ്. ഇപ്പോഴിതാ, അത്തരത്തിലൊരു ഹൃദ്യമായ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ഒരു കൊച്ചു പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം തന്റെ ആദ്യ പ്രകടനത്തിന് തയ്യാറായി വേദിയിൽ നിൽക്കുകയാണ്. സന്തോഷത്തോടെ എല്ലാ കുട്ടികളും നിൽക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ കണ്ണുകൾ ആവലാതിയോടെ കരയുകയാണ്. പ്രകടനത്തിന് മുമ്പ് തന്റെ കുടുംബത്തെ കണ്ടെത്താൻ വേണ്ടിയാണ് കുട്ടി തിരയുന്നത്. ഒടുവിൽ, ആൾക്കൂട്ടത്തിൽ അവർ തനിക്കായി കയ്യടിയോടെ നിൽക്കുന്നത് അവൾ കണ്ടെത്തി. പെൺകുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണം ഒരു വലിയ ഹൃദ്യമായ പുഞ്ചിരിയായിരുന്നു. ഇതിന് പിന്നാലെ സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു.

കരഞ്ഞുകൊണ്ട് അവൾ കുടുംബത്തിന് നേരെ കൈവീശുന്നത് കാണാൻ തന്നെ ഹൃദ്യമാണ്. വൈറലായ വിഡിയോയിൽ, കുഞ്ഞു പാവാടയും കറുത്ത ബോഡിസ്യൂട്ടും ധരിച്ച ഒരു കൊച്ചു പെൺകുട്ടിയെ കാണാം. കൊച്ചുകുട്ടി അവളുടെ മാതാപിതാക്കളെ ഹാളിലുടനീളം തിരയുന്നതും ഒടുവിൽ അവൾ അവരെ കണ്ടെത്തുകയും ചെയ്യുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി വിഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് മുത്തച്ഛനൊപ്പം പാടുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ശബ്ദങ്ങൾ പോലും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തിലാണ് ഈ കുഞ്ഞ് മുത്തച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നത്. 

Story highlights- Little girl spots her family in the crowd

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!