ആത്മവിശ്വാസമെന്ന് പറഞ്ഞാൽ ഇതാണ്- ക്യൂട്ട് ചുവടുകളുമായി ഒരു കുഞ്ഞുമിടുക്കി

December 31, 2022

വർഷം അവസാനിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തിയ ഒട്ടേറെ കാഴ്ചകളുണ്ട്. അതിലേക്ക് ചേർക്കാൻ ഒരു മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കി. ഒരു വലിയ സംഗീത പരിപാടി നടക്കുന്ന സ്റ്റേജിൽ അമ്പരപ്പിക്കുന്ന ആത്മവിശ്വാസത്തോടെ ഭാവങ്ങൾ പകർന്ന് നൃത്തം വയ്ക്കുകയാണ് ഒരു കുഞ്ഞ്.

ദിഷു യാദവ് എന്ന ഉപയോക്താവ്ഇ ൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോ എല്ലാവരിലേക്കും ആവേശം പകരുന്നതാണ്. ഇപ്പോൾ വൈറലായ വിഡിയോയിൽ, മഞ്ഞ ഫ്രോക്കും ഡെനിം ജാക്കറ്റും ധരിച്ച ഒരു കൊച്ചു പെൺകുട്ടിയെ ഒരു വേദിയിൽ കാണാം. ഗായകൻ അജയ് ഹൂഡ ട്രാക്ക് ലൈവായി പാടിയപ്പോൾ കൊച്ചുകുട്ടി പാട്ടിന്റെ ആകർഷകമായ സ്പന്ദനങ്ങൾക്ക് അനുസൃതമായി ചുവടുവയ്ക്കുകയാണ്. മറ്റൊന്നും ശ്രദ്ധിക്കാതെയാണ് ഈ കുഞ്ഞ് .ഗായകനും കുഞ്ഞിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്.

അടുത്തിടെ മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന രണ്ടു കൊച്ചുപെൺകുട്ടികളുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. 

read Also: വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

അതേസമയം, യാത്രക്കാരില്ലാത്ത വിമാനത്തിനുള്ളില്‍ വെച്ച് മനോഹരമായി നൃത്തം ചെയ്യുന്ന ഒരു എയര്‍ ഹോസ്റ്റസിന്റേ വിഡിയോ വൈറലായി മാറിയിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ എ ആര്‍ റഹ്‌മാന്റെ ‘ടേക്ക് ഇറ്റ് ഈസ് ഉര്‍വശി’ എന്ന ഗാനത്തിനാണ് എയര്‍ ഹോസ്റ്റസിന്റെ നൃത്തം. യൂണിഫോം ധരിച്ചുകൊണ്ട് ജോലിക്കിടയില്‍ ലഭിച്ച ഇടവേളയില്‍ നൃത്തം ചെയ്യുകയായിരുന്നു ഉമ മീനാക്ഷി. മുന്‍പും ഉമ മീനാക്ഷിയുടെ നൃത്ത പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Story highlights- Little girl steals the show with her dance moves