ഇത്രയും ക്യൂട്ട് ആയൊരു റാംപ് വാക്ക് കണ്ടിട്ടുണ്ടാകില്ല- രസകരമായൊരു കാഴ്ച

December 10, 2022

വളരെയധികം കൗതുക കാഴ്ചകൾ ദിവസേന സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. കുട്ടികളുടെ കുസൃതികളും മൃഗങ്ങളുടെ രസകരമായ കൗതുകങ്ങളുമെല്ലാം ഇങ്ങനെ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു ക്യൂട്ട് റാംപ് വാക്ക് ശ്രദ്ധനേടുകയാണ്.

ഫ്ലോറിഡയിൽ നിന്നുള്ള ഓബ്രിയാന കാസ്റ്റാഗ്ന എന്ന കുഞ്ഞു പെൺകുട്ടിയാണ് റാംപിൽ രസകരമായി ചുവടുവയ്ക്കുന്നത്. ഒരു പ്രൊഫഷണൽ മോഡലിനെ പോലെ വളരെ ആത്മവിശ്വാസത്തോടെയാണ് കുട്ടി നടക്കുന്നത്. മികച്ച പ്രോത്സാഹനവും കുട്ടിക്ക് വേദിയിൽ നിന്നും ലഭിക്കുന്നുണ്ട്.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

ക്രിസ്റ്റൻ വീവർ എന്ന ഫോട്ടോഗ്രാഫറാണ് ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ടിക് ടോക്കിലാണ് വീഡിയോ ആദ്യം പങ്കുവച്ചത്. ‘വേൾഡ്സ് പെർഫെക്റ്റ് പേജന്റ്’ എന്ന മത്സരത്തിലാണ് ഓബ്രിയാന പങ്കെടുത്തത്. ‘വേൾഡ്സ് പെർഫെക്ട് ടോഡ്ലർ’ എന്ന സ്ഥാനവും നേടി. ടിക് ടോക്കിൽ ഇപ്പോൾ ഏകദേശം 18 മില്യൺ കാഴ്‌ചക്കാരാണ് വിഡിയോ കണ്ടത്. ടിക് ടോക്കിൽ കാഴ്ചക്കാരെ നേടിയതിനു പുറമേ, ഇൻസ്റ്റാഗ്രാമിലും ഇതിന് ധാരാളം ആളുകൾ വിഡിയോ ഏറ്റെടുത്തു.

Story highlights- Little girl steals the show with her ramp walk

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!