300 ഐഫോണുകൾ വാങ്ങി യുവാവ്; ആപ്പിൾ സ്റ്റോറിൽ നിന്നും മടങ്ങുംവഴി മിനിട്ടുകൾക്കകം മോഷണം പോയി!
ചില മോഷണകഥകൾ വല്ലാത്ത കൗതുകം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളി ലചർച്ചയാകുന്നത്. ന്യൂയോർക്കിലെ ആപ്പിൾ സ്റ്റോറിൽ നിന്ന് 300 ഐഫോണുകൾ വാങ്ങിയ ആൾ കാറിൽ മടങ്ങും വഴി കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. മാൻഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിലെ ആപ്പിൾ സ്റ്റോറിൽ നിന്നും 300 സ്മാർട്ട്ഫോണുകൾ വാങ്ങാൻ പോയതാണ് ഇയാൾ. സ്വന്തം കടയിൽ വിൽക്കാൻ വലിയ അളവിൽ ഗാഡ്ജെറ്റുകൾ വാങ്ങുന്നതിനാൽ അയാൾ ആ സ്റ്റോറിൽ സുപരിചിതനാണ്.
വാങ്ങിയ ശേഷം, മൂന്ന് ബാഗുകൾ നിറയെ സ്മാർട്ട്ഫോണുകളുമായി കാറിലേക്ക് മടങ്ങുമ്പോൾ ഒരു കാർ അരികിൽ വന്നു നിന്നു. വന്നുനിന്ന കാറിൽനിന്നും രണ്ടുപേർ പുറത്തിറങ്ങി ബാഗുകൾ ബലമായി ആവശ്യപ്പെട്ടു. യുവാവ് വിസമ്മതിച്ചപ്പോൾ, അവരിൽ ഒരാൾ മുഖത്ത് ഇടിക്കുകയും ബാഗുകളിലൊന്നുമായി ഓടുകയും ചെയ്തു.
125 ഐഫോണുകളാണ് ഇവർ മോഷ്ടിച്ചത്.ഐഫോണുകൾ മോഷ്ടിച്ചവർക്കായി പോലീസ് തിരച്ചിൽ നടത്തുകയും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോട് അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
രാത്രയിലാണ് സംഭവം നടന്നത്. എന്തിനാണ് കുറ്റവാളികൾ ഇയാളെ പ്രത്യേകമായി ലക്ഷ്യമിട്ടതെന്നതിൽ വ്യക്തതയില്ല. എന്തായാലും ഈ മോഷണം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. അടുത്തിടെ ഒരു ആപ്പിൾ സ്റ്റോറിലേക്ക് കാർ ഇടിച്ചുകയറിയത് വാർത്തയായിരുന്നു.. ഒട്ടേറെ ആളുകൾക്ക് പരിക്ക് പറ്റിയിരുന്നു.
Story highlights- Man buys 300 iPhones from Apple Store, robbed minutes later