1.2 ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പ് ഓർഡർ ചെയ്തു; ലഭിച്ചത് പെഡിഗ്രി ഡോഗ് ഫുഡ് !
എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലഘട്ടത്തിൽ കടകളിൽ നേരിട്ട് പോയി ഷോപ്പിംഗ് ചെയ്യുന്ന ആളുകൾ കുറവാണ്. പ്രത്യേകിച്ച് ഇലക്ട്രോണിക് സാധനങ്ങൾ. കടകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ലാഭത്തിലാണ് ഓൺലൈനായി വാങ്ങുമ്പോൾ ലഭിക്കുക. അതുകൊണ്ടാണ് ആളുകൾ കൂടുതലായും ഇവയിലേക്ക് ആകൃഷ്ടരാകുന്നതും. എന്നാൽ. അബദ്ധങ്ങൾ സംഭവിക്കുന്നതും പതിവാണ്. ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റെന്തെങ്കിലും ലഭിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്.
ഇപ്പോഴിതാ, അങ്ങനെയൊരു അനുഭവം ശ്രദ്ധനേടുകയാണ്. 1.2 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പാണ് ഒരാൾ ആമസോണിൽ നിന്നും ഓർഡർ ചെയ്തത്. മാക്ബുക്ക് പ്രോ ഓർഡർ ചെയ്തെങ്കിലും പകരം രണ്ട് പാക്കറ്റ് ഡോഗ് ഫുഡ് ആണ് ഇയാൾക്ക് ലഭിച്ചത്.തെറ്റായി ഡെലിവറി ചെയ്തതിന് അലൻ എന്നയാൾ ആമസോണുമായി ബന്ധപ്പെട്ടപ്പോൾ, തുടക്കത്തിൽ റീഫണ്ട് നിരസിച്ചു. പിന്നീട് കമ്പനി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും തുക മുഴുവൻ തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
Read Also: പാട്ടുവേദിയിലേക്ക് കാർത്തികമോളുടെ സർപ്രൈസ് എൻട്രി, ഒന്നിന് പകരം മൂന്നു പാട്ടുകളും! – വിഡിയോ
‘1,000 പൗണ്ടിന് മുകളിലുള്ള ഒരു മാക്ബുക്ക് പ്രോയ്ക്ക് പകരം ഞാൻ ഡോഗ് ഫുഡ് തുറന്നപ്പോൾ എന്റെ മുഖത്തെ ഭാവം നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. ആദ്യം, ഈ കുഴപ്പം പരിഹരിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, എന്നാൽ ആമസോൺ കസ്റ്റമർ സർവീസുമായി സംസാരിച്ചതിന് ശേഷം, അവർ പറഞ്ഞു. അവർക്ക് എന്നെ സഹായിക്കാൻ കഴിയില്ല’- അലന്റെ വാക്കുകൾ ഇങ്ങനെ. ആമസോൺ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകളുമായും മാനേജർമാരുമായും ഫോണിൽ സംസാരിച്ചത് 15 മണിക്കൂറിലധികമാണ് എന്നും അലൻ പറഞ്ഞു. എന്തായാലും ഒടുവിൽ ക്ഷമാപണം പറഞ്ഞ് സംഭവം ഒത്തുതീർപ്പായിരിക്കുകയാണ്.
Story highlights- Man receives Pedigree dog food after ordering laptop worth Rs 1.2 lakh