പാട്ടുവേദിയിലേക്ക് കാർത്തികമോളുടെ സർപ്രൈസ് എൻട്രി, ഒന്നിന് പകരം മൂന്നു പാട്ടുകളും! – വിഡിയോ

October 20, 2022

കാർത്തിക എന്ന കുഞ്ഞുഗായികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പേരുപറഞ്ഞാൽ അത്ര പരിചിതമായി തോന്നിയില്ലെങ്കിലും ആൾ പ്രസിദ്ധയാണ്. മുഖത്ത് രസകരമായ ഭാവങ്ങളുമായി അതിമനോഹരമായി പ്രയാസമേറിയ പാട്ടും പാടുന്ന ഒരു കുഞ്ഞുമിടുക്കിയാണ് കാർത്തിക. അനുരാഗിണി എന്ന ഗാനമാലപിച്ചാണ് കാർത്തികകുട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയത്. ഇപ്പോഴിതാ, ഈ മിടുക്കി പാട്ടിന്റെ വേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ എത്തിയിരിക്കുകയാണ്.

കാർത്തികയുടെ സഹോദരൻ പാട്ടുവേദിയിൽ മൂന്നാം സീസൺ മത്സരാർഥിയാണ്. ചേട്ടനൊപ്പമാണ് കാർത്തിക ടോപ് സിംഗർ വേദിയിലേക്ക് എത്തിയത്. നിരവധി ഗാനങ്ങൾ ഈ മിടുക്കി ആലപിക്കുകയും ചെയ്തു. കാർത്തികയുടെ മുഖഭാവങ്ങളും അനായാസമായുള്ള ആലാപനവുമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ഈ കുഞ്ഞുമിടുക്കിയുടെ ഒട്ടേറെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read also: തിങ്കളാഴ്ച്ചയ്ക്ക് പുതിയ അംഗീകാരം; ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്

 ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. ഏതാനും നാളുകൾക്ക് മുൻപ് മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു ഒരു കുഞ്ഞുവാവ. സംഗീത റാണി ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ സേ…’ എന്ന ഗാനമാണ് ഈ കുരുന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ‘വോ കോന്‍ ഥി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

Story highlights- viral singer karthika top singer season 3 episode