‘ജൂം ജൂം ജൂംബബാ..’-പാട്ടുവേദിയിൽ വീണ്ടും മിയക്കുട്ടി എത്തിയപ്പോൾ..

December 20, 2022

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നാം സീസണിലേക്ക് എത്തുമ്പോഴും ആദ്യ സീസൺ മുതലുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ, രണ്ടാം സീസണിലെ കുറുമ്പി മിയക്കുട്ടി വീണ്ടും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുകയാണ്. വിശേഷങ്ങൾക്കൊപ്പം മനോഹരമായ ഒരു ബോളിവുഡ് ഗാനവും മിയ മെഹക് ആലപിക്കുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയായാണ് അറിയപ്പെട്ടിരുന്നത്. മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Read Also: സന്ധിവേദനയെ ചെറുക്കാന്‍ ഉറപ്പാക്കണം വൈറ്റമിന്‍ ഡി

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മാധുര്യത്തിലൂടെയും കുറുമ്പിലൂടെയും മനസ് കവരുന്ന കുഞ്ഞു മിടുക്കികളും മിടുക്കന്മാരുമാണ് ഈ പാട്ടുവേദിയുടെ കരുത്ത്. രണ്ടു സീസണുകളിലായി മികച്ച ഒട്ടേറെ ഗായകരെ വാർത്തെടുക്കാൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന് സാധിച്ചു. കുട്ടികളുടെ മധുരാലാപനത്തിലൂടെ മാത്രമല്ല പാട്ടുവേദി ഹൃദയം കവരുന്നത്. കുഞ്ഞു മിടുക്കരുടെ രസകരമായ സംസാരത്തിലൂടെയും കുസൃതികളിലൂടെയുമാണ്.

Story highlights- miah mehak top singer season 3 performance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!