“സ്വർഗ്ഗപുത്രീ നവരാത്രീ..”; ദേവരാജൻ മാസ്റ്ററുടെ നിത്യഹരിത ഗാനവുമായി മിലൻ…

December 2, 2022

മലയാളികൾ ഒരിക്കലും മറക്കാത്ത ചില ഗാനങ്ങളുണ്ട്. മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനങ്ങൾ വീണ്ടും മൂളിക്കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും അവയിൽ പലതും പുതുമ അൽപം പോലും ചോർന്നു പോവാത്തവയാണ്. അത്തരത്തിലൊരു ഗാനമാണ് ‘നിഴലാട്ടം’ എന്ന ചിത്രത്തിലെ “സ്വർഗ്ഗപുത്രീ നവരാത്രീ..” എന്ന് തുടങ്ങുന്ന ഗാനം.

മലയാളികളെ പ്രണയാർദ്രരാക്കിയ ഈ ഗാനവുമായി ഇപ്പോൾ വേദിയിലെത്തിയിരിക്കുകയാണ് മിലൻ. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. യേശുദാസ് ചിത്രത്തിൽ ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് ഈ കൊച്ചു ഗായകൻ പാട്ടുവേദിയിൽ ആലപിച്ച് കൈയടി വാങ്ങുന്നത്.

അതേ സമയം അമ്പരപ്പിക്കുന്ന ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.

Read More: ‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Story Highlights: Milan sings a beautiful devarajan master song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!