കത്തികൊണ്ട് ചെത്തിമിനുക്കിയപോലെ പരന്ന പർവ്വതം, ചുറ്റും വെള്ളച്ചാട്ടങ്ങൾ; ചരിത്രത്തിലും കൗതുകമായ റോറൈമ- വിഡിയോ

December 18, 2022

ചരിത്രത്തിൽ പോലും ദുരൂഹത അവശേഷിപ്പിക്കുന്ന ഒട്ടേറെ കൗതുകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊന്നാണ് റോറൈമ പർവ്വതം. ഈ ഭൂമിയിൽ അവശേഷിക്കുന്ന ഏറ്റവും വലിയ നിഗൂഢതയായി നിലനിൽക്കുന്ന ഒന്നാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച ഭൗമശാസ്ത്രജ്ഞരെ പോലും വിസ്മയിപ്പിച്ച റോറൈമ പർവ്വതം അതിന്റെ രൂപം കൊണ്ടാണ് വേറിട്ടുനിൽക്കുന്നത്.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കത്തികൊണ്ട് മുറിച്ചതുപോലെ വിചിത്രമായ, അതേപോലെ തന്നെ പ്രകൃതിക്ക് സ്വയം സൃഷ്ടിക്കാനാകാത്ത രൂപമാണ് ലോകത്തിലെ അതുല്യമായ ഈ പർവ്വതത്തിന്. വെനസ്വേലയിയിലാണ് മൗണ്ട് റൊറൈമ സ്ഥിതി ചെയ്യുന്നത്. പകറൈമ പർവത ശൃംഖലയുടെ ഭാഗമാണ് ഇത്. ഈ കൗതുകകാഴ്ച ആദ്യമായി കണ്ടെത്തിയത് 1596-ൽ സർ വാൾട്ടർ റാലിയാണ്. ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്നു വാൾട്ടർ റാലി.

പരന്ന നിരപ്പുള്ള ലോകത്തിലെ ഏക പർവ്വതമായി ഇത് കണക്കാക്കപ്പെടുന്നു. എന്നാൽ,ഇതൊരു മനുഷ്യനിർമിതിയായി തോന്നിയേക്കാം കാഴ്ച്ചയിൽ. 31 ചതുരശ്ര കിലോമീറ്റർ നീളത്തിലും വീതിയിലുമാണ് പർവ്വതത്തിന്റെ ഉപരിതലം. പർവതത്തിന്റെ ഉയരം 2810 മീറ്ററാണ്. പരന്ന നിരപ്പിന് ചുറ്റും വെള്ളച്ചാട്ടങ്ങളുമുണ്ട്. എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത നിരവധി പ്രദേശങ്ങളുണ്ട് റോറൈമയിൽ. എത്തിച്ചേരാൻ ഹെലികോപ്റ്ററാണ് ഏറ്റവും നല്ല മാർഗം.

Read More: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മല കയറാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക അധികാരികളുടെ അനുമതി ആവശ്യമാണ്. ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ 1884-ൽ സർ എവറാർഡ് തർണാണ് ആദ്യമായി മല കയറുന്നത്. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള പാറക്കൂട്ടം കൂടിയാണിത്. ഏകദേശം രണ്ട് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ടെക്റ്റോണിക് ഫലകങ്ങളെ മാറ്റിമറിച്ച ഒരു വലിയ ഭൂകമ്പമാണ് അതിന്റെ ആകൃതി സൃഷ്ടിച്ചതെന്ന് ജിയോളജിസ്റ്റുകൾ കണക്കാക്കുന്നു.

Story highlights- Mount Roraima