“തുമ്പീ വാ തുമ്പക്കുടത്തിൽ..”; ജാനകിയമ്മയുടെ നിത്യഹരിത ഗാനം ആലപിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്ന് സഞ്ജുക്ത
മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലുണ്ട്. ഇവരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് സഞ്ജുക്ത.
ഇപ്പോൾ സഞ്ജുക്തയുടെ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച “തുമ്പീ വാ തുമ്പക്കുടത്തിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. 1982 ൽ പുറത്തിറങ്ങിയ ‘ഓളങ്ങൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഒ.എൻ.വി കുറുപ്പ് രചിച്ച് ഇളയരാജ ഈണമിട്ട ഈ ഗാനം പ്രിയ ഗായിക ജാനകിയമ്മയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന് കൂടിയാണ്.
അതേ സമയം കഴിഞ്ഞ ദിവസം സഞ്ജുക്തയുടെ മറ്റൊരു പ്രകടനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പാട്ടുവേദിയെ ആവേശത്തിലാക്കിയ ഒരു പ്രകടനമായിരുന്നു ഇത്. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..” എന്ന ഗാനമാണ് ഗായിക വേദിയിൽ ആലപിച്ചത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ അടിപൊളി ഗാനം ആലപിച്ച് പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തുകയായിരുന്നു ഈ കുഞ്ഞു ഗായിക.
Read More: അഭിനയത്തിനിടെയുണ്ടായ അശ്രദ്ധയിൽ കാലിൽ തുളഞ്ഞുകയറിയത് കത്തി..!- അനുഭവംപങ്കുവെച്ച് അനുമോൾ
വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
Story Highlights: Sanjuktha impresses audience with a janakiyamma song