“സാന്താ എത്തി..”; കുഞ്ഞു പാട്ടുകാർക്കൊപ്പം ആടിപ്പാടാൻ പാട്ടുവേദിയിൽ സാന്താക്ലോസെത്തി

December 23, 2022

മറ്റൊരു ക്രിസ്‌മസ് കാലം വരവായ്. ഐശ്വര്യത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ ലോകമെങ്ങും പരക്കുകയാണ്. മലയാളികളും ക്രിസ്‌മസ്സിനായി ഒരുങ്ങി കഴിഞ്ഞു. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടുമൊരുക്കി മലയാളികൾ ക്രിസ്‌മസ് ദിവസത്തിനായി കാത്തിരിക്കുകയാണ്. കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസുകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ആഘോഷം വിതറുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലും സാന്താക്ലോസ് എത്തി. കുഞ്ഞു പാട്ടുകാർക്കൊപ്പം ആടിപ്പാടാനും ക്രിസ്‌മസ് ആഘോഷിക്കാനുമാണ് സാന്താ എത്തിയത്. പ്രേക്ഷകരുടെ ഇഷ്‌ട ഗായികയായ മേതികക്കുട്ടിയും വിധികർത്താവായ ശരത്തും ചേർന്നാണ് സാന്തായെ വേദിയിലേക്ക് സ്വീകരിച്ചത്.

അതേ സമയം അതിമനോഹരമായ ആലാപനത്തോടൊപ്പം മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനവും പ്രേക്ഷകരുടെ മനസ്സ് കവർന്നിട്ടുണ്ട്. ഗായികയും പാട്ടുവേദിയിലെ വിധികർത്താവുമായ ബിന്നി കൃഷ്‌ണകുമാറും മേതികക്കുട്ടിയും തമ്മിൽ നേരത്തെ ഒരു എപ്പിസോഡിൽ നടന്ന രസകരമായ സംഭാഷണം വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു.പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേതികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേതികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: മിയക്കുട്ടി ‘അലോവേര’ തേച്ച് കാത്തുസൂക്ഷിച്ച മുടി എല്ലാരും കണ്ണുവെച്ച് നരച്ചുപോയെന്ന് ജഡ്‌ജസ്; ഒടുവിലൊരു ട്വിസ്റ്റും!

മറ്റൊരു എപ്പിസോഡിൽ കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന ഗായകൻ എം.ജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി കരാട്ടെ കാഴ്ച്ച വെച്ചിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അതും മാറുകയായിരുന്നു.

Story Highlights: Santa at flowers top singer stage

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!