“ഹൃദയം കൊണ്ടെഴുതുന്ന കവിത..”; ഗാനവേദിയിൽ പ്രണയത്തിന്റെ സുഗന്ധം പരത്തിയ പാട്ടുമായി സിദ്നാൻ

December 17, 2022

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ മലയാളികളെ പ്രണയാർദ്രരാക്കിയ അതിമനോഹരമായ ഒരു ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് കൊച്ചു ഗായകനായ സിദ്നാൻ. 1989 ൽ റിലീസ് ചെയ്‌ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിലെ “ഹൃദയം കൊണ്ടെഴുതുന്ന കവിത..” എന്ന് തുടങ്ങുന്ന ഗാനമാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്.

അതിമനോഹരമായാണ് സിദ്നാൻ വേദിയിൽ ഈ ഗാനം ആലപിച്ചത്. നേരത്തെ മൂന്നാം സീസണിലെ ആദ്യ ഗോൾഡൻ ക്രൗൺ നേടി ഈ കൊച്ചു ഗായകൻ വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു. അമ്പരപ്പിക്കുന്ന ആലാപന മികവാണ് ഈ കൊച്ചു ഗായകൻ വേദിയിൽ കാഴ്ച്ചവെച്ചത്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ “പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക..” എന്ന് തുടങ്ങുന്ന ഗാനമാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. അമ്പരപ്പിക്കുന്ന മികവോടെ കുഞ്ഞു ഗായകൻ പാടി തീർന്നപ്പോഴേക്കും എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ കൈയടിച്ചത്. തീർത്തും അവിശ്വനീയമായ പ്രകടനമാണ് സിദ്നാൻ കാഴ്ച്ചവെച്ചതെന്നാണ് ജഡ്‌ജസ് ഒന്നടങ്കം പറഞ്ഞത്.

Read More: ജേഴ്‌സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്‌തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്‌സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്‌ബോൾ പ്രേമികൾ

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Story Highlights: Sidnan with a romantic malayalam song