പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!
പുറമേ കാണുന്നതല്ല ഒരാളുടെയും ജീവിതം. നിറം മങ്ങിയ നൊമ്പരത്തിന്റെ ഏടുകൾ ഓരോരുത്തർക്കും പങ്കുവയ്ക്കാനുണ്ടാകും. അങ്ങനെയൊരു ദുഃഖകാലം പാട്ടുവേദിയിലെ പ്രിയഗായിക ശ്രിഥയുടെ ജീവിതത്തിലുമുണ്ടായിരുന്നു. പെൺകുട്ടികളെ ശാപമായി കണ്ടിരുന്ന ഒരു ജനവിഭാഗം മുൻപ് ഈ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴും അപൂർവമായ ചില സംഭവങ്ങൾ ഇതിന് ഉദാഹരണമായി സംഭവിക്കാറുമുണ്ട്.
ശ്രിഥയ്ക്കുമുണ്ട്, അങ്ങനെയൊരു കഥ. അമ്മയാണ് മകളുടെ ദുരിതകഥയെക്കുറിച്ച് പങ്കുവെച്ചത്. പെൺകുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞ് മൂന്നുവയസുവരെ ഒരു കോണ്ടാക്റ്റും ഇല്ലാതെ അച്ഛൻ പോയി. ഇപ്പോൾ അമ്മയും മകളും മാത്രമാണ് ഉള്ളത്. പരസ്പരം താങ്ങും തണലുമായി ഇരുവരും മുന്നോട്ട് പോകുന്നു. സഹായിക്കാൻ കനിവുള്ള ബന്ധുക്കൾ ഉണ്ടെന്ന് ശ്രിഥയുടെ ‘അമ്മ പറയുന്നു.
ജനനസമയത്ത് വളരെ തൂക്കം കുറഞ്ഞിരുന്ന ശ്രിഥ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു. ഭാവിയിൽ സംസാരിക്കാൻ സാധിക്കുമോ എന്ന് ഡോക്ടർമാർ സംശയവും പറഞ്ഞിരുന്നു. ഒട്ടേറെ ദുരിതങ്ങൾ മകൾ ഇതിനോടകം അതിജീവിച്ചുകഴിഞ്ഞു എന്ന് പറയുകയാണ് ‘അമ്മ. ഇപ്പോഴിതാ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പാട്ടുവേദിയിലെ മിടുക്കിയായി മാറിയിരിക്കുകയാണ് ശ്രിഥക്കുട്ടി. ശ്രിഥയുടെ ‘അമ്മ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ കണ്ണീരോടെയാണ് വിധികർത്താക്കൾ ഈ അനുഭവങ്ങൾ കേട്ടിരുന്നത്.
Story highlights- Sridha vaishna lifestory