വെള്ളത്തിൽ പതിയിരുന്ന് ആക്രമിക്കാനെത്തി കൂറ്റൻ മുതല; അമ്പരപ്പിക്കുന്ന റിഫ്ലെക്സ്‌ ആക്ഷനിലൂടെ രക്ഷപ്പെട്ട് മാൻ- വിഡിയോ

December 1, 2022

മൃഗങ്ങളുടെ ദൈനംദിന ജീവിതം രേഖപ്പെടുത്തുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. മൃഗങ്ങളുടെ അതിജീവന പോരാട്ടത്തിനൊക്കെ ധാരാളം കാഴ്ചക്കാരുമുണ്ടാകാറുണ്ട്. മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്ന മാനിന്റെ അത്തരത്തിലുള്ള ഒരു വിഡിയോ തീർച്ചയായും ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാമ്രാട്ട് ഗോയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്.

വിഡിയോയിൽ, ഒരു മാൻ വെള്ളം കുടിക്കാൻ ജലാശയത്തിലേക്ക് വരുന്നത് കാണാം. വെള്ളം കുടിച്ച് ഏതാനും നിമിഷങ്ങൾക്ക് ശേഷം, മാനിനെ ആക്രമിക്കാൻ ഒരു വലിയ മുതല വെള്ളത്തിൽ നിന്ന് പൊങ്ങി ചാടുന്നു. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവുള്ള സാഹചര്യത്തിലും അമ്പരപ്പിക്കുന്ന റിഫ്ലെക്സ്‌ ആക്ഷനിലൂടെ മാൻ പിന്നിലേക്ക് ചാടി രക്ഷപ്പെട്ടു. ഹൃദയമിടിപ്പോടുകൂടിയല്ലാതെ വിഡിയോ കാണാൻ സാധിക്കില്ല.

അതേസമയം, മൃഗങ്ങളോട് വല്ലാത്ത ആത്മബന്ധം പുലർത്തുന്നവരുണ്ട്. പലപ്പോഴും, പല ആക്രമണത്തിൽ നിന്നും ആളുകൾക്ക് കാവലാകുന്നത് വളർത്തുമൃഗങ്ങളാണ്. ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും അവ. ഒരു ജർമ്മൻ ഷെപ്പേർഡ് തന്റെ ഉടമയുടെ ആറു വയസ്സുള്ള മകനെ അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന നാടകീയമായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഫ്ലോറിഡയിലെ വീടിന് പുറത്ത് ആൺകുട്ടി നായയുമായി കളിക്കുകയായിരുന്നു. പെട്ടെന്ന് അയൽവാസികളുടെ വീട്ടിൽ നിന്ന് ഒരു നായ ആക്രമണാസക്തമായി പാഞ്ഞെത്തിയതായി വിഡിയോയിൽ കാണാം.

Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു

നായ ഒരു പുൽത്തകിടിയിലൂടെ ഓടിയെത്തി നേരെ കുഞ്ഞിന്റെ അടുത്തേക്ക് പോയി. എന്നാൽ കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ ഉടൻ തന്നെ ശക്തമായ പ്രതിരോധം തീർത്തു. കൃത്യസമയത്ത് ജർമ്മൻ ഷെപ്പേർഡ് ആൺകുട്ടിക്കും മറ്റേ നായയ്ക്കും ഇടയിൽ എത്തി. സെക്കന്റുകൾക്കുള്ളിൽ അയൽവാസിയുടെ നായയെ നേർക്കുനേർ നിന്ന് കുട്ട്യേ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തി. കുട്ടിയുടെ മാതാവ് എത്തുംവരെ പ്രതിരോധംതീർത്ത് നായ നിന്നു. കയ്യടി നേടുകയാണ് ഈ കൗതുകകരമായ കാഴ്ച.

Story highlights- A deer narrowly escapes death after a savage attack by a giant crocodile.