പകൽ പഠനം, രാത്രിയിൽ കോച്ചിങ്ങിനായി പണം കണ്ടെത്താൻ ചായ വിൽപന- പ്രചോദനമായൊരു യുവാവ്

December 26, 2022

കഠിനാധ്വാനം ചെയ്ത് വിജയം നേടുന്നവർ നമുക്ക് ചുറ്റും ഒട്ടേറെയുണ്ട്. ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഫോക്കസോടെ പ്രവർത്തിക്കുന്നവർ നേടുന്ന വിജയത്തിന് വലിയ തിളക്കവുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ആളുകൾക്ക് പ്രചോദനമാകുന്ന ഒരു യുവാവിന്റെ ജീവിതം വാർത്തകളിൽ നിറയുകയാണ്.

മാധ്യമപ്രവർത്തകനായ ഗോവിന്ദ് ഗുർജാർ എന്നയാൾ അജയ് എന്ന വ്യക്തിയുടെ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ്. പകൽ വിദ്യാർത്ഥിയായിരിക്കുന്ന യുവാവ് കോച്ചിംഗിനുള്ള ഫീസിനായി രാത്രിയിൽ ചായ വിൽക്കുന്നു.ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചുകൊണ്ട്, മാധ്യമപ്രവർത്തകൻ കുറിക്കുന്നതിങ്ങനെ- ” ചായ് ഓൺ സൈക്കിൾ… ഞങ്ങളുടെ ട്രൈബൽ സഹോദരൻ അജയനെ കാണൂ..! അജയ് പകൽ പഠിക്കുകയും രാത്രി ചായ വിൽക്കുകയും ചെയ്യുന്നു. ശരിക്കും ദൈവം അജയെ അനുഗ്രഹിക്കട്ടെ, അവൻ എന്നെങ്കിലും ഒരു വലിയ മനുഷ്യനാകുകയാണെങ്കിൽ, ഈ വിഡിയോ അജയന്റെ പോരാട്ടത്തിന്റെ ജീവിക്കുന്ന തെളിവായിരിക്കും’.

എല്ലാവർക്കും അജയ് ഒരു പ്രചോദനമാണ് എന്നുപറഞ്ഞുകൊണ്ട് ധാരാളം ആളുകൾ കമന്റ്റ് ചെയ്യുന്നുണ്ട്. കുറവുകളെ തോൽപ്പിച്ച് വിജയിച്ച ഒരു യുവതിയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട ആരതിയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്.

ജന്മനാ ഉയരക്കുറവുള്ള ആരതി ബാല്യകാലം മുതൽ പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങേണ്ടിവന്ന പെൺകുട്ടിയാണ്. എന്നാൽ ഇവയ്‌ക്കൊന്നും ആരതിയുടെ ചങ്കുറപ്പുറപ്പിനെ തളർത്താൻ കഴിഞ്ഞില്ല.. ഓരോ കുത്തുവാക്കുകളെയും പരിഹാസങ്ങളെയും പോരാട്ട വീര്യത്തോടെ ഏറ്റുവാങ്ങിയ ഈ പെൺകരുത്ത് ഇന്ന് ഉയരങ്ങൾ താണ്ടി ജില്ലാ കളക്ടറുടെ കസേരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

Read Also: ക്രിസ്‌മസ്‌ സമ്മാനമായി കുഞ്ഞു ഹെലെനയ്ക്ക് കൃത്രിമക്കാൽ; സമൂഹമാധ്യമങ്ങളുടെ മനസ്സ് കവർന്നൊരു ഡോക്ടർ

പഠനത്തിൽ മികവ് പുലർത്തിയിരുന്ന ആരതി ബിരുദവും ബിരുദാന്തര ബിരുദവും ഇക്കണോമിക്‌സിൽ പൂർത്തിയാക്കി. മനീഷ് പവാർ ഐഎഎസ് നെ കണ്ടുമുട്ടിയതോടെ ഐഎഎസ് നേടണം എന്ന ആഗ്രഹം ആരതിയുടെ ഉള്ളിലും പൂവിട്ടു. അങ്ങനെ 2005 ൽ ആരതി ഐഎഎസ് പരീക്ഷ എഴുതി, ആദ്യ ശ്രമത്തിൽ തന്നെ 56 ആം റാങ്കോടെ ആരതി ഐഎഎസ് സ്വന്തമാക്കി. 2019 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് ആരതി ഐഎഎസ്.

Story highlights- Student sells tea on a cycle at night to pay for coaching