“ഈ സമയവും കടന്ന് പോവും..”; ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം

December 12, 2022

സമീപകാലത്ത് ഏറെ ചർച്ചയായ ഒരു വിഷയമാണ് നടൻ ഉണ്ണി മുകുന്ദനും ബാലയും തമ്മിൽ നടന്ന തർക്കം. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പ്രതിഫലത്തെ ചൊല്ലിയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിക്കുന്നത്. തനിക്കും ചിത്രത്തിലെ പല ടെക്‌നീഷ്യൻസിനും കൃത്യമായ വേതനം കിട്ടിയില്ലെന്ന് പറഞ്ഞ് ബാലയാണ് ആദ്യം രംഗത്ത് വന്നത്. ഇതിനെ തുടർന്ന് ചിത്രത്തിൽ ജോലിയെടുത്ത ഓരോരുത്തർക്കും നൽകിയ വേതനത്തെ സംബന്ധിച്ചുള്ള വസ്‌തുതകൾ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി ഉണ്ണി മുകുന്ദൻ വിശദീകരിക്കുകയായിരുന്നു.

ഇപ്പോൾ ഇരുവരുടെയും സുഹൃത്തായ ടിനി ടോം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബാലയും ഉണ്ണി മുകുന്ദനും ടിനി ടോമും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമാണിത്. “ഈ സമയവും കടന്ന് പോകും..സുഹൃത്തുക്കൾ എല്ലാ കാലത്തേക്കുമുള്ളതാണ്” എന്ന് കുറിച്ച് കൊണ്ടാണ് ടിനി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടൻ ഷിജു, സംവിധായകരായ അജയ് വാസുദേവ്, വിഷ്‌ണു മോഹൻ എന്നിവരെയും ചിത്രത്തിൽ കാണാം.

അതേ സമയം മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിച്ച ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം.’ നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്‌ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നവംബർ 25 നാണ് ചിത്രം റിലീസ് ചെയ്‌തത്‌.ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഷെഫീക്ക് എന്ന പ്രവാസിയുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത്.

Read More: ഡയലോഗുകൾ പലയാവർത്തി പറഞ്ഞു പഠിക്കുന്ന, റീടേക്കുകൾ ആവശ്യപ്പെടുന്ന മമ്മൂക്ക, ശ്രദ്ധയോടെ നിരീക്ഷിച്ച് ആസിഫ് അലി- റോഷാക്കിന്റെ പുതിയ മേക്കിങ് വിഡിയോ

ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തിയത്. ഷാൻ റഹ്മാനാണ് സം​ഗീതം കൈകാര്യം ചെയ്‌തത്‌. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്‌തത്‌.

Story Highlights: Tini tom shares pic with unni mukundan and bala

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!