ആദ്യമായി ‘ഫ്രോസൺ’ ഗൗൺ അണിഞ്ഞ് കുഞ്ഞു പെൺകുട്ടി; കണ്ണാടിയിൽ സ്വയം കണ്ടപ്പോഴുള്ള പ്രതികരണം അതിമനോഹരം -വിഡിയോ

December 7, 2022

കുട്ടികളെ എപ്പോഴും ആവേശത്തിലാഴ്ത്തുന്ന സിനിമകൾ സമ്മാനിക്കാറുണ്ട് ഡിസ്‌നി. എല്ലാകാലത്തും ആ ആവേശത്തിന് മാറ്റമില്ലാതെ തുടരാറുമുണ്ട്. എന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ഫ്രോസൺ. സിനിമയിലെ രാജകുമാരിയുടെ നീല ഗൗൺ പെൺകുട്ടികൾക്ക് വളരെ ഇഷ്ടവുമാണ്. ലഞ്ച് ബോക്സിൽ മുതൽ സ്‌കൂൾ ബാഗുകളിൽ വരെ ഫ്രോസൺ തരംഗം കാണാൻ സാധിക്കും.

ഇപ്പോഴിതാ, നീല ഫ്രോസൺ ഗൗൺ ധരിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ആദ്യമായാണ് ആ കുഞ്ഞ് ഫ്രോസൺ വസ്ത്രം ധരിക്കുന്നത്. വസ്ത്രം അണിഞ്ഞ് കണ്ണാടിയിൽ നോക്കുമ്പോൾ ആ കുഞ്ഞിന്റെ പ്രതികരണം വിലമതിക്കാനാവാത്തതാണ്. സ്‌മോൾ സ്റ്റെപ്‌സ് എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഷെയർ ചെയ്ത വിഡിയോയ്ക്ക് 9 ദശലക്ഷത്തിലധികം വ്യൂസ് ഉണ്ട്.

വൈറലായ വിഡിയോയിൽ, പെൺകുട്ടിയുടെ പിതാവ് കുഞ്ഞിനെ ഗൗൺ അണിയിച്ചതിന് ശേഷം കണ്ണാടിക്ക് മുന്നിൽ നിർത്തുന്നത് കാണാം. കണ്ണാടിയിൽ നോക്കി, ഉടനെ പുഞ്ചിരിച്ചുകൊണ്ട് “കൊള്ളാം” എന്ന് കുഞ്ഞ് സ്വയം പറയുന്നു. അപ്പോൾ അവളുടെ അച്ഛൻ ചോദിക്കുന്നു, “അത് എൽസയാണോ?” .കുട്ടി അപ്പോൾ കണ്ണാടിയിൽ സ്വയം നോക്കുകയും തുടർന്ന് പുഞ്ചിരിക്കുകയും ചെയ്യുന്നു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.

Story highlights- Toddler sees herself in a Frozen-inspired gown for the first time

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!