കുത്തനെയുള്ള പാറക്കെട്ടിന് മുകളിലൂടെ കടന്നുപോകുന്ന ട്രെയിൻ- വിഡിയോ
ആരെയും അത്ഭുതപ്പെടുത്തുന്ന നിരവധി സ്ഥലങ്ങൾ നമുക്കുചുറ്റുമുണ്ട്. കൂടാതെ, ആ മനോഹരമായ ഭൂപ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന കാഴ്ച പ്രദാനം ചെയ്യുന്ന അതിശയകരമായ ഘടനകൾ നിർമ്മിക്കാനും മനുഷ്യരായിട്ട് ശ്രമിക്കാറുണ്ട്. കുത്തനെയുള്ള പാറക്കെട്ടിന് മുകളിലൂടെയുള്ള ഒരു പാലവും അതിനുമുകളിലൂടെ ഓടുന്ന ട്രെയിനും അത്തരത്തിൽ കൗതുകമാകുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവരെ ആവേശത്തിലാക്കുമെങ്കിലും ഉയരങ്ങളെ ഭയപ്പെടുന്നുവെങ്കിൽ അൽപ്പം ഭയപ്പെടുത്തിയേക്കാം.
കുത്തനെയുള്ള പാറക്കെട്ടിന് മുകളിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ വിഡിയോ ട്വിറ്ററിൽ ആണ് വൈറലായിരിക്കുന്നത്. പാമ്പിനെപ്പോലെ ട്രെയിൻ പാലത്തിന് ചുറ്റും കറങ്ങി പോകുമ്പോൾ, പാറക്കെട്ട് എത്ര കുത്തനെയുള്ളതാണെന്നു കാണാൻ സാധിക്കും. “ചലിക്കുന്ന ട്രെയിനിൽ കുത്തനെയുള്ള പാറക്കെട്ടിന്റെ ഭയാനകമായ കാഴ്ച,” അടിക്കുറിപ്പ് ഇങ്ങനെ നൽകിയിരിക്കുന്നു.
Terrifying view of a steep cliff while on a moving train 😳 pic.twitter.com/6Kq4ouyBJm
— OddIy Terrifying (@OTerrifying) December 25, 2022
വിഡിയോയ്ക്ക് 2.6 ദശലക്ഷത്തിലധികം കാഴ്ചകളും ഒട്ടേറെ പ്രതികരണങ്ങളുമുണ്ട്. അതേസമയം, ഉയരത്തെ പേടിയുള്ള ആളുകളെ കുഴപ്പിക്കുന്ന ധാരാളം കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ യുകെയിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഒരുങ്ങിയ റോളർകോസ്റ്റർ നിലച്ചുപോയത് വാർത്തയായിരുന്നു. റൈഡിനിടെ തകരാറിനെ തുടർന്ന് 235 അടി ഉയരത്തിൽ റോളർകോസ്റ്റർ പ്രവർത്തന രഹിതമായി. ബ്ലാക്ക്‌പൂൾ പ്ലെഷർ ബീച്ചിൽ, റോളർകോസ്റ്റർ അതിന്റെ ഏറ്റവും ഭയാനകമായ കുത്തനെയുള്ള ഉയരത്തിൽ എത്തിയപ്പോഴാണ് സംഭവം.
Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ
യാത്രക്കാരെല്ലാം ചേർന്ന് ഒരു സ്ഥലത്ത് നിരന്നു നിൽക്കുന്നത് വിഡിയോയിൽ കാണാം. എന്തായാലും സംഭവത്തിൽ ആർക്കും പരിക്കില്ല.ഇവിടെ റോളർകോസ്റ്റർ തകരാറിലാകുന്നത് ഇതാദ്യമല്ല.
Story highlights- Train passes over steep cliff